50 പേരുമായി വിഡിയോ കോള്‍ ചെയ്യാം; വാട്​സ്​ആപ്പില്‍ ‘മെസഞ്ചര്‍ റൂം’ നിര്‍മിക്കുന്നതെങ്ങനെ എന്നറിയാം

വാട്​സ്​ആപ്പ്​ സമീപകാലത്താണ്​ ‘മെസഞ്ചര്‍ റൂം’ എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്​. 50 ആളുകളുമായി ഒരേ സമയം ഗ്രൂപ്പ്​ വിഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന മെസഞ്ചര്‍ റൂം സംവിധാനം സൂം, ഗൂഗ്​ള്‍ മീറ്റ്​ ആപ്പ്​ പോലെ എളുപ്പത്തില്‍ ഉപയോഗിക്കാം​. മെസ്സഞ്ചര്‍ ആപ്പ്​ വഴിയോ അല്ലെങ്കില്‍ സ്​മാര്‍ട്ട്​ഫോണിലോ, പി.സിയിലോ ഉള്ള വെബ്​ ബ്രൗസറില്‍ മെസ്സഞ്ചര്‍ വെബ്​ സൈറ്റ്​ തുറന്നോ യൂസര്‍മാര്‍ക്ക് വിഡിയോ കോളിനായുള്ള​ റൂം ഉണ്ടാക്കാന്‍ സാധിക്കും. ശേഷം വാട്​സ്​ആപ്പിലെ കോണ്‍ടാക്​ടുകള്‍ക്കും ഗ്രൂപ്പ്​ ചാറ്റിലും റൂമിലേക്കുള്ള ഇന്‍​വൈറ്റ്​ ലിങ്ക്​ അയക്കാം. വിഡിയോ കോളിലേക്കുള്ള ക്ഷണം അടങ്ങിയിട്ടുള്ള ലിങ്ക്​ തുറന്ന്​ റൂമിലേക്ക്​ പ്രവേശിക്കാന്‍ അവര്‍ക്ക്​ ഫേസ്​ബുക്ക്​ അക്കൗണ്ടോ, മെസഞ്ചര്‍ ആപ്ലിക്കേഷനോ ഉണ്ടാവേണ്ട ആവശ്യമില്ല.

എങ്ങനെ മെസഞ്ചര്‍ റൂം നിര്‍മിക്കാം

സ്​റ്റെപ്പ്​ 1 :- പി.സിയില്‍ വാട്​സ്​ആപ്പ്​ വെബ്​ അല്ലെങ്കില്‍ ഡെസ്​ക്​ടോപ്പ്​ തുറക്കുക

സ്​റ്റെപ്പ് 2:- വിഡിയോ കോള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്​തിയുടെ ചാറ്റ്​ബോക്​സില്‍ പോവുക.

സ്​റ്റെപ്പ് 3:- സന്ദേശം ടൈപ്പ്​ ചെയ്യാനുള്ള ബോക്​സിന്​ സമീപത്തുള്ള അറ്റാച്ച്‌​മെന്‍റ്​ സെക്ഷനിലേക്ക്​ പോവുക.

സ്​റ്റെപ്പ് 4:- അതിലെ റൂംസ്​ എന്ന ഓപ്​ഷനില്‍ ക്ലിക്ക്​ ചെയ്യുക.

സ്​റ്റെപ്പ് 5:- മെസഞ്ചറില്‍ തുടരാനുള്ള ‘Continue in Messenger’ ഓപ്​ഷനില്‍ സമ്മതമറിയിക്കുക.

സ്​റ്റെപ്പ് 6:- പിന്നാലെ ആപ്ലിക്കേഷന്‍ മറ്റുള്ളവര്‍ക്ക് വിഡിയോകോളില്‍ ജോയിന്‍ ചെയ്യാനുള്ള ‘ഇന്‍വൈറ്റ്​ ലിങ്ക്’ നിങ്ങള്‍ക്ക്​ അയച്ചുതരും. ആ ലിങ്ക്​ പങ്കുവെക്കാം. അതില്‍ ക്ലിക്​ ചെയ്യുന്നതോടെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും റൂമില്‍ ​പ്രവേശിക്കാന്‍ സാധിക്കും.

അതേസമയം, മെ​സഞ്ചര്‍ റൂം ഫീച്ചര്‍ വാട്​സ്​ആപ്പ്​ ഗ്രൂപ്പുകളില്‍ പോസ്റ്റ്​ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം, അഞ്ചില്‍ കൂടുതല്‍ മെമ്ബര്‍മാരുള്ള ഗ്രൂപ്പുകളില്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News