അ​ര്‍​ഹ​ത​പ്പെ​ട്ട​വ​രെ ഒ​ഴി​വാ​ക്കി; വ്യ​ക്തി, ഗ്രൂ​പ്പ് താ​ത്പ​ര്യ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് വി.​എം. സു​ധീ​ര​ന്‍

ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ പ്ര​തീക്ഷ​യ്ക്ക് അ​നു​സ​രി​ച്ച്‌ ഉ​യ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ നേ​തൃ​ത്വ​ത്തി​നാ​യി​ല്ല എ​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്ന് കോണ്‍ഗ്രസ് നേതാവ് വി.​എം. സു​ധീ​ര​ന്‍. പ​ല​യി​ട​ങ്ങ​ളി​ലും അ​ര്‍​ഹ​ത​പ്പെ​ട്ട ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​ന​ര്‍​ഥി​ക​ള്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു എ​ന്ന വ​സ്തു​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​ത്ര​യ​ധി​കം പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പാ​ര്‍​ട്ടി​യേ​ക്കാ​ള്‍ വ്യ​ക്തി താ​ത്പ​ര്യ​വും ഗ്രൂ​പ്പ് താ​ത്പ​ര്യ​വു​മാ​ണ് ഉ​ണ്ടാ​യ​ത്. ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യെ ത​ല്ലി​ക്കെ​ടു​ത്തു​ന്ന ന​ട​പ​ടി ഇ​ത് കൈ​കാ​ര്യം ചെ​യ്ത നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി. ഇ​ത് ആ ​നേ​താ​ക്ക​ളു​ടെ പോ​രാ​യ്മ​യാ​ണ്.

കെ. ​മു​ര​ളീ​ധ​ര​ന്‍ ന​ല്ല സ്ഥാ​നാ​ര്‍​ഥി​യാ​ണ്. നേ​മ​ത്തി​ന്‍റെ ചി​ത്രം മാ​റ്റാ​ന്‍ അ​ദ്ദേ​ഹ​ത്തി​നാ​കു​മെ​ന്നും സു​ധീ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel