കിഫ്ബിക്കുമേല്‍ വട്ടമിട്ടവര്‍ ക്ഷീണിക്കും: പിണറായി

കിഫ്ബിക്കുമേല്‍ വട്ടമിട്ടു പറക്കുന്നവര്‍ ക്ഷീണിക്കുകയേ ഉള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളാകെ കുറേക്കാലമായി കിഫ്ബിക്കുമേല്‍ പറക്കുന്നുണ്ട്. ഇവര്‍ക്ക് ഒന്നും കിട്ടാന്‍ പോകുന്നില്ല.
നിയമത്തിന്റെ അടിസ്ഥാനത്തിലാണത് പ്രവര്‍ത്തിക്കുന്നത്. ഇത് കിഫ്ബിക്കെതിരായ നീക്കമല്ല. ഈ നാടിനെതിരായ നീക്കമാണെന്നും ധര്‍മടം മണ്ഡലത്തില്‍ ബഹുജന കൂട്ടായ്മയില്‍ മുഖ്യമന്ത്രി പറഞ്ഞു.

നാടാകെ വന്ന മാറ്റം എല്ലാവരും കണ്ടതാണ്. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളില്‍ ഒന്നും നടക്കാതിരിക്കുമ്ബോള്‍ ഇവിടെ മാത്രം നടക്കുന്നത് ഇവര്‍ക്ക് സഹിക്കുന്നില്ല. അതുകൊണ്ടാണ് എങ്ങനെയെങ്കിലും മുടക്കാനാവുമോ എന്ന് നോക്കുന്നത്.

ഇക്കാര്യത്തില്‍ പ്രത്യക തരത്തിലുള്ള യോജിപ്പ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുണ്ട്.

അത് എത്രയോ ഘട്ടങ്ങളില്‍ നമ്മള്‍ കണ്ടുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവര്‍ വീണ്ടും നുണക്കഥകളുമായി വരുന്നുണ്ട്. അക്കാര്യത്തിലും ജനങ്ങള്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News