‘ജനങ്ങളില്‍ നിന്നു ലഭിക്കുന്ന സ്‌നേഹമാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലം’ ; മുഖ്യമന്ത്രി

ജനങ്ങളില്‍ നിന്നു ലഭിക്കുന്ന സ്‌നേഹമാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതാണ് അയാളുടെ കരുത്തും പ്രചോദനവുമെന്നാണ് പിണറായി വിജയന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷം കേരള ജനതയ്ക്ക് നല്‍കിയ മികച്ച ഭരണത്തിന്റെ നിര്‍വൃതി നിറഞ്ഞുതുളുമ്പിയ ആ വാക്കുകള്‍ കുറിപ്പ് വായിക്കുന്ന ഓരോ കേരളജനതയിലും നിറയ്ക്കുന്നതും മികച്ച ഭരണം ലഭിച്ച സംതൃപ്തിയാണ്.

ഇന്ന് നാം കാണുന്ന ഓരോ സാധാരണക്കാരന്റെയും മുഖത്ത് വിടരുന്ന പുഞ്ചിരി തെളിയിക്കുന്നതും അതാണ്. പത്തനാപുരത്തെ ഗാന്ധി ഭവനിലെ അമ്മമാരില്‍ നിന്നും മുഖ്യമന്ത്രിക്ക് ലഭിച്ച അവരുടെ സ്‌നേഹത്തിന്റെ അടയാളമാണ് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനായി മുഖ്യമന്ത്രിക്ക് മല്‍കിയ അവരുടെ അധ്വാനത്തിന്റെ വീതം. മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ആ അമ്മമാര്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് ആരംഭിക്കുന്നതാണ്.

‘ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ രീതിയില്‍ അതെന്നെത്തേടി വന്നത് പത്തനാപുരത്തെ ഗാന്ധി ഭവനിലെ അമ്മമാരില്‍ നിന്നുമാണ്. തങ്ങള്‍ നിര്‍മ്മിക്കുന്ന കരകൗശലവസ്തുക്കള്‍ വിറ്റു കിട്ടിയ പണത്തില്‍ ഒരു പങ്ക് എനിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനായി അവര്‍ തന്നിരിക്കുകയാണ്. എന്തെന്നില്ലാത്ത സന്തോഷമാണ് അവര്‍ സമ്മാനിച്ചിരിക്കുന്നത്.’ മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് പലതവണ അവിടം സന്ദര്‍ശിച്ചിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അവിടത്തെ അമ്മമാര്‍ നേരിട്ട് എകെജി സെന്ററില്‍ വന്നു കെട്ടിവയ്ക്കാനുള്ള പണം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ണൂരായതിനാല്‍ ഡോ.സോമരാജന്റെ സഹധര്‍മ്മിണിയും മകനും അതേറ്റു വാങ്ങുകയും കണ്ണൂരില്‍ വച്ച് കൈമാറുകയുമാണ് ചെയ്തത്. മുഖ്യമന്ത്രി അമ്മമാരോടൊപ്പം ചിലവഴിച്ച തന്റെ നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

ഈ സ്‌നേഹോപഹാരം ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലഭിച്ച അവിസ്മരണീയമായ ബഹുമതിയായാണ് ഞാന്‍ കണക്കാക്കുന്നത്. സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന എന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരം കൂടെയായാണ് ഇതു കാണുന്നത്. നമ്മള്‍ ആര്‍ക്കു വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത് അവര്‍ അതു തിരിച്ചറിയുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. ദൃശനിശ്ചയത്തോടെ ശരിയായ ദിശയില്‍ മുന്നോട്ടു പോകാനുള്ള ഊര്‍ജമാണ് ഇടതുപക്ഷത്തിനതു നല്‍കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ജനങ്ങളില്‍ നിന്നു ലഭിക്കുന്ന സ്‌നേഹമാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലം.

അതാണ് അയാളുടെ കരുത്തും പ്രചോദനവും. ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ രീതിയില്‍ അതെന്നെത്തേടി വന്നത് പത്തനാപുരത്തെ ഗാന്ധി ഭവനിലെ അമ്മമാരില്‍ നിന്നുമാണ്.

തങ്ങള്‍ നിര്‍മ്മിക്കുന്ന കരകൗശലവസ്തുക്കള്‍ വിറ്റു കിട്ടിയ പണത്തില്‍ ഒരു പങ്ക് എനിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനായി അവര്‍ തന്നിരിക്കുകയാണ്. എന്തെന്നില്ലാത്ത സന്തോഷമാണ് അവര്‍ സമ്മാനിച്ചിരിക്കുന്നത്.

ഡോ.സോമരാജന്റെ മേല്‍നോട്ടത്തില്‍ നടന്നു വരുന്ന പത്തനാപുരം ഗാന്ധി ഭവന്‍ ഏകദേശം 1300 പേരുടെ അഭയ കേന്ദ്രമാണ്. മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് പലതവണ അവിടം സന്ദര്‍ശിച്ചിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അവിടത്തെ അമ്മമാര്‍ നേരിട്ട് എകെജി സെന്ററില്‍ വന്നു കെട്ടിവയ്ക്കാനുള്ള പണം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ണൂരായതിനാല്‍ ഡോ.സോമരാജന്റെ സഹധര്‍മ്മിണിയും മകനും അതേറ്റു വാങ്ങുകയും കണ്ണൂരില്‍ വച്ച് കൈമാറുകയുമാണ് ചെയ്തത്.

ഈ സ്‌നേഹോപഹാരം ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലഭിച്ച അവിസ്മരണീയമായ ബഹുമതിയായാണ് ഞാന്‍ കണക്കാക്കുന്നത്. സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന എന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരം കൂടെയായാണ് ഇതു കാണുന്നത്. നമ്മള്‍ ആര്‍ക്കു വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത് അവര്‍ അതു തിരിച്ചറിയുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.

ദൃശനിശ്ചയത്തോടെ ശരിയായ ദിശയില്‍ മുന്നോട്ടു പോകാനുള്ള ഊര്‍ജമാണ് ഇടതുപക്ഷത്തിനതു നല്‍കുന്നത്. നമുക്ക് ഒറ്റക്കെട്ടായി സമാധാനപൂര്‍ണവും സമത്വസുന്ദരവുമായ നല്ല നാളേയ്ക്ക് വേണ്ടി ഇനിയും മുന്നോട്ടു പോകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here