ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജി

ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജി.കെ പി സി സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍,യു ഡി എഫ് ജില്ലാ കണ്‍വീനര്‍ പി ടി മാത്യു ഉള്‍പ്പെടെയുള്ള നേതാക്കളാണ് രാജി വച്ചത്. ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നും എ ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കി.

ഇരിക്കൂറില്‍ എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ ഒന്നും ഫലം കണ്ടില്ല.കെ സി വേണുഗോപാല്‍ ഗ്രൂപ്പുകാരായ സജീവ് ജോസഫിനെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് എ ഗ്രൂപ്പ് നേതാക്കള്‍ കൂട്ട രാജി പ്രഖ്യാപിച്ചത്.കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെ പ്രചാരണത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും എ ഗ്രൂപ്പ് വ്യക്തമാക്കി.

അഭിപ്രായ വ്യത്യാസങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയം വരെയാണെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സജീവ് ജോസഫ് പ്രതികരിച്ചു. അതേ സമയം ഗ്രൂപ്പ് തര്‍ക്കം ശ്രീകണ്ഠപുരത്ത് പരസ്യ ഏറ്റുമുട്ടലിലേക്കും നീങ്ങി.സജീവ് ജോസഫ് അനുകൂലികളെയാണ് എ ഗ്രൂപ്പുകാര്‍ മര്‍ദ്ദിച്ചത്. ഗ്രൂപ്പ് യുദ്ധം കണ്ണൂര്‍ ജില്ലയിലെ സിറ്റിംഗ് സീറ്റുകളില്‍ യു ഡി എഫിന്റെ വിജയ സാധ്യതകള്‍ക്ക് മങ്ങല്‍ ഏല്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News