എന്നെന്നും സമൂഹത്തിന്‍രെ എല്ലാതുറകളിലുള്ളവര്‍ക്കും തുല്യപ്രാമുഖ്യവും പങ്കാളിത്തവും നല്‍കി എല്ലാവരേയും തുല്യരായിക്കാണുന്ന എല്‍ഡിഎഫിന്‍റെ കാഴ്ചപ്പാട് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുകയാണ്. വനിതകള്‍ക്കും യുവാക്കള്‍ക്കും പണമോ സ്ഥാനമോ എന്നിവയുടെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളില്ലാതെയാണ് ഇടതുപക്ഷജനാധിപത്യമുന്നണി ഇത്തവണയും സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിച്ചിരിക്കുന്നത്. സത്രീ പ്രാതിനിധ്യമാണ് അതില്‍ എടുത്തുപറയേണ്ട ഒന്ന്.
സ്ത്രീകളെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് യുഡിഎഫും ബിജെപിയും സ്ഥാനാര്‍ത്ഥിപ്രഖ്യാപനം നടത്തിയപ്പോള്‍ ശക്തരായ വനിതാ സ്ഥാനാര്‍തികള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് എല്‍ഡിഎഫ് മാതൃകകാട്ടി.
കഴിഞ്ഞ തവണത്തേതു പോലെ പന്ത്രണ്ട് ശക്തരായ വനിതകളാണ് ഇക്കുറിയും മത്സര രംഗത്തുള്ളത്. മന്ത്രിമാരായ കെ.കെ.ശൈലജയും, ജെ.മേഴ്‌സിക്കുട്ടിയമ്മയും വീണ ജോര്‍ജ് എംഎല്‍എയും യു.പ്രതിഭയും ഗായിക ദലീമ ജോജോ വരെ എല്‍ഡിഎഫ് സസ്ഥാനാര്‍ഥിപ്പട്ടികയിലിടം നേടി മണ്ഡലങ്ങളില്‍ ചെങ്കൊടുപാറിക്കാനുള്ള ശക്തമായ പ്രചരണ പരിപാടികളില്‍ സജീവമാകുകയാണ്. മറ്റ് എട്ടുപേര്‍ പുതുമുഖങ്ങളാണ്.
ഇത്രയും നാളും പാര്‍ട്ടിക്കായി തന്റെ ജീവിതമുഴിഞ്ഞുവെച്ച ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് പടിയിറങ്ങിയപ്പോഴാണ് വ്യക്തമായ വനിതാപ്രാധാന്യം കൊണ്ട് എല്‍ഡിഎഫ് വേറിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ വനിതകളോടുള്ള വിവേചന മനോഭാവം ഇതോടെ വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്. ശോഭാസുരേന്ദ്രനെ ബിജെപിയും അവഗണിച്ചു. എന്നാല്‍, വളരെ മികവുറ്റ തീരുമാനമെന്നോണം ഇടതുപക്ഷം വനിതകള്‍ക്ക് പ്രാമുഖ്യം നല്‍കി.
വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് തുടര്‍ഭരണം ഉറപ്പാക്കാന്‍ സഹായകമാകുന്ന മികച്ച വനിതാ സ്ഥാനാര്‍ഥി പട്ടികയാണ് തയാറാക്കിയിരിക്കുന്നത്.
സിപിഎമ്മിന് വേണ്ടി ജനവിധി തേടുന്ന വനിത സ്ഥാനാര്‍ഥികള്‍ ഇവര്‍
ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
കുണ്ടറ-ജെ.മേഴ്‌സിക്കുട്ടിയമ്മ
ആറന്മുള-വീണ ജോര്‍ജ്
കായംകുളം-യു.പ്രതിഭ
അരൂര്‍-ദലീമ ജോജോ
ആലുവ-ഷെല്‍ന നിഷാദ്
ഇരിങ്ങാലക്കുട-ആര്‍.ബിന്ദു
കൊയിലാണ്ടി- കാനത്തില്‍ ജമീല
വണ്ടൂര്‍- പി.മിഥുന
കോങ്ങാട്-കെ.ശാന്തകുമാരി
മട്ടന്നൂര്‍-കെ.കെ.ശൈലജ
വേങ്ങര-പി.ജിജി
Get real time update about this post categories directly on your device, subscribe now.