എ വി ഗോപിനാഥിനെതിരെ രൂക്ഷ പ്രതികരണവുമായി ഡിസിസി

പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ എ വി ഗോപിനാഥിനെതിരെ രൂക്ഷ പ്രതികരണവുമായി ഡിസിസി. ഗോപിനാഥിന്റെ സമ്മര്‍ദ്ദത്തിന് കെപിസിസി വഴങ്ങരുതെന്നും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഗോപിനാഥ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയാണെന്നും ഡിസിസി പ്രസിഡണ്ട് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

അതേസമയം, തന്നെ പ്രകോപിപ്പിക്കാനാണ് ശ്രീകണ്ഠന്റെ ശ്രമമെന്ന് എവി ഗോപിനാഥ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാവാത്ത ശ്രീകണ്ഠന്‍ സ്ഥാനം രാജിവെക്കണമെന്നും എവി ഗോപിനാഥ് ആവശ്യപ്പെട്ടു.

സീറ്റ് നിഷേധത്തില്‍ പ്രതികരണവുമായി കെ പി സി സി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ് രംഗത്തെത്തി. തന്നോട് തികഞ്ഞ അനീതിയാണ് പാര്‍ട്ടി കാണിച്ചതെന്നും റോയി കെ പൗലോസ് രംഗത്തെത്തി. അനര്‍ഹരായ പലര്‍ക്കും സീറ്റ് നല്‍കിയെങ്കിലും തന്നെ പരിഗണിച്ചില്ല. എന്തുകൊണ്ട് സീറ്റ് നിഷേധിച്ചു എന്ന് പാര്‍ട്ടി നേതൃത്വം പറയണമെന്നും റോയി കെ പൗലോസ് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News