എംപി സ്ഥാനം രാജിവെച്ചല്ല മത്സരിക്കുക ; മുരളീധരന്‍

എംപി സ്ഥാനം രാജിവെച്ചല്ല മത്സരിക്കുകയെന്ന് കെ മുരളീധരന്‍ എം പി. മത്സരിക്കാന്‍ പാരിതോഷികം ആവിശ്യപ്പെടുന്നവരല്ല കരുണാകരനും മക്കളുമെന്നും മുരളീധരന്‍ പ്രതികരിച്ചു.

ലതികാ സുഭാഷിന്റെ രാജിയെക്കുറിച്ചും മുരളീധരന്‍ പ്രതികരിച്ചു. ലതികാ സുഭാഷിന്റെ വിഷമം മനസിലാക്കുന്നുവെന്നും ഇതുപോലൊരു പ്രതിഷേധം വേണ്ടിയിരുന്നില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ജനങ്ങളോട് മാപ്പ് പറഞ്ഞു വേണം ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേമത്ത് മത്സരിക്കാനെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കെ മുരളീധരന്‍ എംപി സ്ഥാനത്ത് നിന്ന് രാജിവച്ചു വേണം ജനവിധി തേടാനെന്നും കോടിയേരി വിമര്‍ശിച്ചു. ഒ.രാജഗോപാലിന് വോട്ട് ചെയ്യുന്നത് നേമത്ത് ആണെങ്കില്‍ ഇത്തവണ വോട്ട് ശിവന്‍കുട്ടിക്ക് തന്നെ ചെയ്യും. ജയിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ എം പി സ്ഥാനം രാജി വെയ്ക്കുകയല്ലേ വേണ്ടതെന്നും കോടിയേരി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News