സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവല്ല ബിജെപിയില്‍ കൂട്ടരാജി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവല്ല ബിജെപിയില്‍ കൂട്ടരാജി. നേതൃയോഗവേദിയില്‍ ബിജെപി ജില്ലാ അധ്യക്ഷനും സ്ഥാനാര്‍ ത്ഥിയുമായ അശോകന്‍ കുളനടയെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

പത്തനംതിട്ടയിലെ ബി ജെ പി ജില്ലാ ഘടകത്തിലെ മുറുമുറുപ്പ് അവസാനം മറ നീക്കി പുറത്തു വന്നു. ബിജെപി സ്ഥാനാരത്ഥി പ്രഖ്യാപനം വരെ ഇതിനായി കാത്തിരിക്കേണ്ടു വന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. തിരുവല്ല നിയോജക മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി പട്ടികയില്‍ നിന്ന് യുവമോര്‍ച്ച ദേശീയ സെക്രട്ടറിയെ ഒഴിവാക്കി.

പകരം ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് പ്രതിഷേധം നടന്നത്. യോഗത്തിനെത്തിയ അശോകന്‍ കുളനടയെ അര മണിക്കൂറോളം നേരം തടഞ്ഞുവെച്ചു.

10പഞ്ചായത്തുകളിലെയും നഗരസഭയിലെയും കമ്മിറ്റി പ്രസിഡന്റുമാര്‍ രാജിക്കത്ത് കൈമാറി. ബിജെപി നേതൃയോഗ വേദിക്ക് പുറത്ത് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളില്‍ നടത്താനിരുന്ന കുടുംബ യോഗങ്ങള്‍ മാറ്റിവക്കുന്നതായി ഒരു വിഭാഗം നേതാക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News