സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസിലും പൊട്ടിത്തെറി. വൈപ്പിനില്‍ റിബലായി മത്സരിക്കുമെന്ന് ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.കെ പി ഹരിദാസ്. തൃപ്പൂണിത്തുറയില്‍ കെ ബാബുവിനായി പ്രചരണത്തിനിറങ്ങില്ലെന്ന് ഐ ഗ്രൂപ്പും വ്യക്തമാക്കി. സീറ്റ് നിഷേധിച്ചതിനെതിരെ മുന്‍ മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സിമി റോസ്‌ബെല്‍ ജോണ്‍ അടക്കമുളളവരും പ്രതിഷേധവുമായി രംഗത്തെത്തി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരെ ക്ഷമയോടെ കാത്തിരുന്ന കോണ്‍ഗ്രസിലെ സീറ്റ് മോഹികള്‍ പരസ്യമായി പൊട്ടിത്തെറിക്കുന്ന കാഴ്ചയായിരുന്നു എറണാകുളം ജില്ലയിലും ഉണ്ടായത്. ഗ്രൂപ്പ് വീതം വെപ്പിനിടെ കോഴവിവാദത്തില്‍പ്പെട്ടവരും അനര്‍ഹരുംപട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പലരും നിരാശരായി.

ഇതോടെ ഒതുക്കിവച്ച വിഷമങ്ങളും പരാതികളും വലിയ പ്രതിഷേധങ്ങളായി മാറി. തൃപ്പൂണിത്തുറയില്‍ കെ ബാബുവിനായി പ്രവര്‍ത്തിക്കാന്‍ ഇറങ്ങില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.

വൈപ്പിനില്‍ ദീപക് ജോയ് എന്ന പുതുമുഖത്തെ കോണ്‍ഗ്രസ് പരിചയപ്പെടുത്തിയപ്പോള്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്ന ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.കെ പി ഹരിദാസ് പൊട്ടിത്തെറിച്ചു. റിബല്‍ സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ ജനവിധി തേടാനൊരുങ്ങുകയാണ് അദ്ദേഹം.

ജില്ലയില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കൊച്ചി സീറ്റിനായി കാത്തിരുന്ന മുന്‍ മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സിമി റോസ്‌ബെല്‍ ജോണും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വിമത ഭീഷണി ഉയര്‍ന്നതോടെ മധ്യകേരളത്തില്‍ ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News