മുരളീധരന്‍ ഇപ്പൊ മത്സരിക്കുന്നത്? ശിവന്‍കുട്ടിയെ എംഎല്‍എ ആക്കാന്‍ ; സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കോണ്‍ഗ്രസിനെതിരെ ട്രോള്‍മഴ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിയും രാജിവയ്പ്പും ഒന്നിനുപുറകേ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നേമത്ത് കെ മുരളീധരന്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനമടക്കമുണ്ടായതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും പരിഹാസങ്ങളും വര്‍ധിക്കുകയാണ്. കെ മുരളീധരന്‍ മത്സരിക്കുന്നതുതന്നെ എല്‍ഡിഎപിനെ വിജയിപ്പിക്കാനാണെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചകള്‍ നടക്കുന്നത്.

‘മുരളീധരന്‍ എംഎല്‍എ സ്ഥാനം രാജി വെച്ചത് എന്തിനായിരുന്നു? പ്രശാന്തിനെ എംഎല്‍എ ആക്കാന്‍…

ഇപ്പൊ മത്സരിക്കുന്നത്? ശിവന്‍കുട്ടിയെ എംഎല്‍എ ആക്കാന്‍’ എന്ന് പരിഹാസ രൂപേണ ജനം കലിയാക്കുകയാണ്. അന്വേന്യം തമ്മില്‍തല്ലും കൂട്ടരാജിയുമായി സ്വയം അപഹാസ്യരാകുന്ന കോണ്‍ഗ്രസുകാരെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പൊതുജനം കണ്ടത്.

പകരം, എല്‍ഡിഎഫിനെക്കുറിച്ച് സമൂഹം പറയുന്നതിങ്ങനെ…

ഒരാളും തല മുണ്ഡനം ചെയ്തില്ല, ഒരാളും കരഞ്ഞില്ല ..?
ഒരാളെയും കരയിപ്പിച്ചുമില്ല …?

അതിന് പകരം അഭിനന്ദിച്ചു ..?
കേരളം മുഴുവന്‍ …??

ഉറപ്പാണ് എല്‍ഡിഎഫ് …….

നിരവധി ട്രോളുകളും കോണ്‍ഗ്രസിനെതിരെയും ബിജെപിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ ഒഴുകുകയാണ്…. ഇതൊക്കെ തന്നെ ഒന്നുകൂടി ഉറപ്പാക്കുകയാണ്..ഉറപ്പാണ് എല്‍ഡിഎഫ് എന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News