അരങ്ങൊ‍ഴിഞ്ഞു ആചാര്യന്‍; ഗുരു ചേമഞ്ചേരി അന്തരിച്ചു

കലാലോകത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ കഥകളി ആചാര്യന്‍ പത്മശ്രി ഗുരു ചേമഞ്ചേരി അന്തരിച്ചു. 105 വയസായിരുന്നു.

തന്‍റെ 100ാം വയസിലും കഥകളി അവതരിപ്പിച്ച് അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. പുലര്‍ച്ചെ കൊയിലാണ്ടി ചേലിയയിലെ വീട്ടിലായിരുന്നു അന്ത്യം. 2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കഥകളിയുടെ വടക്കൻരീതിയായ കല്ലടിക്കോടൻചിട്ടയുടെ പ്രചാരകരിൽ പ്രധാനിയായിരുന്നു അദ്ദേഹം.

കാര്യമായ അസുഖങ്ങളൊന്നും ഇല്ലെങ്കിലും വാര്‍ധക്യ സഹചമായ അവശതകള്‍ അലട്ടിയിരുന്നു പൊതുചടങ്ങുകളില്‍ നിന്നും അദ്ദേഹെ വിട്ട് നില്‍ക്കുകയായിരുന്നെങ്കിലും. ക‍ഴിഞ്ഞ ദിവസം അദ്ദേഹം കൊവിഡ് വാക്സിന്‍ സ്വീകരിച്ചതും വാര്‍ത്തയായിരുന്നു.

കോഴിക്കോട് കൊയിലാണ്ടിയിലെ മേലൂര്‍ ചേലിയ ഗ്രാമത്തില്‍ ജനിച്ച് മൂന്നാംവയസ്സില്‍ അമ്മയെയും പതിമ്മൂന്നാംവയസ്സില്‍ അച്ഛനെയും നഷ്ടപ്പെട്ട കുഞ്ഞിരാമന്‍ നായര്‍ സ്വാഭാവികമായും എത്തിപ്പെടേണ്ടത് കൃഷിയിലായിരുന്നു. എന്നാല്‍ നാട്ടിലെ രാത്രികളില്‍ ഉറങ്ങാതെ കണ്ട ‘വള്ളിത്തിരുമണം’, ‘സോളമന്റെ നീതി’ എന്നീ നാടകങ്ങള്‍ കലയുടെ വഴിയിലേക്ക് അദ്ദേഹത്തിന്റെ മോഹങ്ങളെ തിരിച്ചുവിട്ടു.

അതു പിന്നീട് കഥകളിയിലേക്ക് നിറവും വേഷവും മാറി. കഥകളിനടനാവാന്‍ വെമ്പി ദേശംവിട്ടുപോയി. വടക്കന്‍കേരളത്തിലെ മേപ്പയ്യൂരില്‍ സി.സി.അപ്പുക്കുട്ടി നമ്പ്യാരുടെ രാധാകൃഷ്ണകഥകളിയോഗത്തില്‍ ഗുരു കരുണാകരമേനോന്റെ ശിഷ്യനായി. പതിനാറാംവയസ്സില്‍ അരങ്ങേറിയിത് ‘കിരാത’ത്തിലെ പാഞ്ചാലിയുടെ വേഷത്തില്‍.

പിന്നീടങ്ങോട്ട് കഥകളിമാത്രമായിരുന്നു ഗുരു ചേമഞ്ചേരിയുടെ ശ്വാസവും നിശ്വാസവും. ശ്രീകൃഷ്ണവേഷത്തില്‍ അദ്ദേഹം കൂടുതല്‍ തിളങ്ങി. കേരളത്തിലങ്ങോളമിങ്ങോളവും കേരളത്തിനു പുറത്തും എണ്ണമറ്റ അരങ്ങുകള്‍, വേഷങ്ങള്‍. മഹാകവി വള്ളത്തോളിന്റെ ഷഷ്ടിപൂര്‍ത്തിക്ക് കവിയുടെമുന്നില്‍ വേഷമിട്ടാടി. ഇതിനിടയില്‍ രണ്ടുവര്‍ഷക്കാലം ഒരു സര്‍ക്കസ് ട്രൂപ്പില്‍ അംഗമായി രാജ്യമെങ്ങും ചുറ്റി; അഭ്യാസിയായല്ല, നൃത്താധ്യാപകനായി. നാടകത്തിലായാലും നൃത്തത്തിലായാലും കഥകളിയിലായാലും സര്‍ക്കസ്സിലായാലും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ആത്മാര്‍ഥമായി കലയെ ഉപാസിച്ചു.

കലയുടെ ഉപാസകന് കൈരളി ന്യൂസ് ഓണ്‍ലൈനിന്‍റെ ആദരാഞ്ജലികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News