മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് നിന്നും രണ്ടാം തവണയും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 11 മണിക്ക് പത്രിക സമര്‍പ്പിക്കും. കലക്ട്രേറ്റിലെ അസിസ്റ്റന്‍റ് ഡവലപ്മെന്‍റ് ഓഫീസര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക.

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കലക്ട്രേറ്റിലേക്ക് പോവുക. എല്‍ഡിഎഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഇന്ന് 11:30 ന് കലക്ട്രേറ്റിലെത്തി പത്രിക നല്‍കും.

മുഖ്യമന്ത്രിയുടെ ധര്‍മടം മണ്ഡലം പര്യടനം ഇന്ന് അഞ്ചാം ദിവസമാണ്. ഓരോ ദിവസം ക‍ഴിയും തോറും പരുപാടികളിലെ വര്‍ധിച്ച പങ്കാളിത്തം മണ്ഡലത്തിന്‍റെ ആവേശം വ്യക്തമാക്കുന്നതാണ്. നാളെയോടുകൂടി മുഖ്യമന്ത്രിയുടെ ധര്‍മടത്തെ പര്യടനം പൂര്‍ത്തിയാവും.

പാലക്കാട് ജില്ലയിലെ ഒമ്പത്‌ നിയോജക മണ്ഡലങ്ങളിൽ എൽഡിഎഫ്‌ സ്ഥാനാർത്ഥികളും ഇന്ന് നാമനിർദേശ പത്രിക നൽകും. തൃത്താല, നെന്മാറ, മലമ്പുഴ, കോങ്ങാട്‌, ആലത്തൂർ, മണ്ണാർക്കാട്‌, ഒറ്റപ്പാലം, ഷൊർണൂർ, തരൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ്‌ പത്രിക സമർപ്പിക്കുക.

പാലായിലെ സ്ഥാനാർത്ഥി ജോസ് കെ മാണിയും ഇന്നാണ് പത്രിക സമർപ്പിക്കുന്നത്. ചിറ്റൂരിൽ കെ കൃഷ്‌ണൻകുട്ടിയും പാലക്കാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി സി പി പ്രമോദും നാളെ പത്രിക നൽകും. പട്ടാമ്പിയിൽ മുഹമ്മദ്‌ മുഹസിൻ 17 നും പത്രിക നല്‍കും. അതത് മണ്ഡലങ്ങളിലെ രണാധികാരിമുമ്പാകെയാണ് പത്രികാ സമര്‍പ്പണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News