ലതികാ സുഭാഷിനെതിരെ ദീപ്തി മേരി വര്‍ഗീസ്; പ്രതിഷേധം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി

യുഡിഎഫ് വിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്ത് പരസ്യമായി തല മുണഡനം ചെയ്ത് പ്രതിഷേധിച്ചതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്.

ലതികാ സുഭാഷിന്‍റെ പ്രതികരണം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ലതികാ സുഭാഷിനും ബിന്ദു കൃഷ്ണയ്ക്കും സീറ്റ് മല്‍കണമെന്നാവശ്യപ്പെട്ട് എഐസിസിക്ക് മെയില്‍ അയച്ചിരുന്നുവെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. ബിന്ദു കൃഷ്ണയും നേരത്തെ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടകിനെതിരെ വൈകാരികമായാണ് പ്രതിഷേധിച്ചത്.

പ്രവര്‍ത്തകരുടെയും കൊല്ലം ജില്ലയിലെ നേതാക്കളുടെയും പ്രതിഷേധത്തിനൊടുവിലാണ് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ലഭിച്ചത്. കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക പുറത്ത് വന്നതിന് പിന്നാലെയുണ്ടായത്.

സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെതിരെ കെപിസിസി ആസ്ഥാനത്ത് തലമുണ്ഠനം ചെയ്ത് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് താനടക്കമുള്ള വനിതകളെ അപമാനിച്ചെന്നും ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം വലിയ പൊട്ടിത്തെറിയാണ് സംസ്ഥാനത്താകമാനം കോണ്‍ഗ്രസില്‍ ഉണ്ടായത്.

ഡിസിസി ഭാരവാഹികളും കെപിസിസി അംഗങ്ങളും ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തുകയും പലരും പാര്‍ട്ടി വിടുകയും ചെയ്തിരുന്നു. ഇവരില്‍ ചിലര്‍ ബിജെപി പാലയത്തിലേക്ക് ചേക്കേറുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News