തിരുത്താനുറച്ച് തൃത്താല; മണ്ഡലത്തിന്‍റെ മനസ് കീ‍ഴടക്കി എംബി രാജേഷ്; കെട്ടിവയ്ക്കാനുള്ള തുക വിടി ഭട്ടതിരിപ്പാടിന്‍റെ കുടുംബത്തില്‍ നിന്ന്

തൃത്താലയിൽ ജന ഹൃദയം കീഴടക്കി മുന്നേറുന്ന എം ബി രാജേഷിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുളള പണം കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയ സാമൂഹ്യ നവോത്ഥാന നായകനായ വിടി ഭട്ടതിരിപ്പാടിന്റെ കുടുംബത്തിൽ നിന്ന്. തൃത്താല മേഴത്തൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽ നിന്ന് എം ബി രാജേഷ് തുക ഏറ്റു വാങ്ങി.

സാമൂഹ്യ അനാചാരങ്ങൾക്കെതിരെ സന്ധിയില്ലാതെ നടത്തിയ പോരാടങ്ങൾക്കുള്ള ചിന്തകൾ ഊതിക്കാച്ചിയെടുത്ത ഇടം. സാമൂഹ്യ പരിഷ്ക്കർത്താവും നാടകകൃത്തുമായിരുന്ന വിടി ഭട്ടതിരിപ്പാട് ജനിച്ചു വളർന്ന മേഴത്തൂരിലെ വീട്. തൃത്താലയുടെ ചരിത്രം തിരുത്തിയെഴുതാനുള്ള നിയോഗവുമായി നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ എം ബി രാജേഷ് പ്രചാരണത്തിന്റെ ഭാഗമായി വിടിയുടെ ഓർമകൾ ഊർജ്ജം പകരുന്ന വീട്ടിലെത്തി. വി ട്ടി ഭട്ടതിരിപ്പാടിന്റെ കൊച്ചുമകൻ ഗൗതം കവിത കൊണ്ട് എംബി രാജേഷിനെ സ്വീകരിച്ചു.

തുടർന്ന് വി ടി ഭട്ടതിരിപ്പാടിന്റെ കൊച്ചുമക്കൾ വി ടി ഗൗരിയും വി ടി ഗൗതമും ചേർന്ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ എംബി രാജേഷിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക കൈമാറി.

വി ടി ഭട്ടത്തിരിപ്പാടിന്റെ ജന്മഗ്രഹത്തിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തുക സ്വീകരിക്കാൻ ആയത് സൗഭാഗ്യമായി കരുതുന്നുവെന്ന് എംബി രാജേഷ്.എം ബി രാജേഷ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ച് പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here