മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള തുക ഗാന്ധി ഭവനിലെ അമ്മമാര്‍ നല്‍കി

ദുരിത കാലത്ത് കേരളത്തെ കരുതലോടെ കാത്ത നായകന് തിരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള പണം പത്തനാപുരം ഗാന്ധി ഭവനിലെ അമ്മമാർ കൈമാറി.

അമ്മമാർ നിർമ്മിക്കുന്ന കരകൗശല വസ്തുക്കൾ വിറ്റ് കിട്ടിയ പണമാണ് മുഖ്യമന്ത്രി പിണറായി വിജയനാണ് തിരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനായി നൽകിയത്.

ഗാന്ധി ഭവൻ വൈസ് ചെയർമാൻ പി എസ് അമൽ രാജിന്റെ നേതൃത്വത്തിൽ ധർമടത്ത് എത്തിയാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പിണറായിക്ക് കെട്ടി വയ്ക്കാനുള്ള തുക പത്തനാപുരം ഗാന്ധി ഭവനിലെ അമ്മമാരാണ് നൽകിയത്.

മുഖ്യമന്ത്രി ഇന്ന് രാവിലെ 11 മണിക്കാണ് പത്രിക സമര്‍പ്പിക്കുന്നത്. രാവിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയ ശേഷം എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം കലക്ട്രേറ്റില്‍ എത്തിയാണ് പത്രിക സമര്‍പ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News