എന്‍റെ പാര്‍ട്ടിയുടെ രാഷ്ട്രീയത്തിന് കിട്ടുന്ന അംഗീകാരമാണിത്; നമ്മള്‍ ആര്‍ക്കുവേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത് അവര്‍ അതി തിരിച്ചറിയുന്നത് സന്തോഷമാണ്: പിണറായി വിജയന്‍

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന എന്റെ പാര്‍ട്ടിക്കും രാഷ്ട്രീയത്തിനും ലഭിക്കുന്ന അംഗീകാരമാണിതെന്ന് ഗാന്ധി ഭവനിലെ അമ്മമാര്‍ നല്‍കിയ തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ഏറ്റുവാങ്ങിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പത്തനാപുരം ഗാന്ധി ഭവന്‍റെ മേല്‍നോട്ടക്കാരനായ ഡോ. സോമരാജനും ഭാര്യയും കണ്ണൂരിലെത്തിയാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. നമ്മള്‍ ആര്‍ക്കുവേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത് അവര്‍ അത് തിരിച്ചറിയുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കഴിഞ്ഞ തവണ മത്സരിക്കുമ്പോള്‍ താന്‍ തിരുവനന്തപുരത്തായതിനാല്‍ ഗാന്ധി ഭവനിലെ അമ്മമാര്‍ എകെജി സെന്‍ററില്‍ നേരിട്ടെത്തി കെട്ടിവയ്ക്കാനുള്ള തുക കൈമാറിയതും ഓര്‍ത്തു.

ഈ സ്‌നേഹോപഹാരം ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലഭിച്ച അവിസ്മരണീയമായ ഭഹുമതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. 1300 ല്‍ അദികം വരുന്ന ഗാന്ധി ഭവനിലെ അമ്മമാര്‍ നിര്‍മിക്കുന്ന കരകൗശല വസ്തുക്കള്‍ വിറ്റ് കിട്ടുന്നതില്‍ നിന്നും മിച്ചംവച്ച് ലഭിച്ച തുക ശേഖരിച്ചാണ് അവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയത്.

എന്തെന്നില്ലാത്ത സന്തോഷമാണ് അവര്‍ സമ്മാനിച്ചിരിക്കുന്നതെന്നും. ദൃശനിശ്ചയത്തോടെ ശരിയായ ദിശയില്‍ മുന്നോട്ടു പോകാനുള്ള ഊര്‍ജമാണ് ഇടതുപക്ഷത്തിനതു നല്‍കുന്നതെന്നും നമുക്ക് ഒറ്റക്കെട്ടായി സമാധാനപൂര്‍ണവും സമത്വസുന്ദരവുമായ നല്ല നാളേയ്ക്ക് വേണ്ടി ഇനിയും മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News