
സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ഇന്ന് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചേക്കും.
ഏറ്റുമാനൂരില്‍ സ്വതന്ത്ര്യയായി മത്സരിക്കുന്ന കാര്യം തള്ളാതെയാണ് ലതികാ സുഭാഷിന്‍റെ പ്രതികരണം. ഏറ്റുമാനൂരില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ മറ്റൊരു സീറ്റില്‍ മത്സരിക്കില്ലെന്ന് ലതികാ സുഭാഷ് നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.
ഇനി സീറ്റ് നല്‍കിയാലും താന്‍ മത്സരിക്കാനില്ലെന്നും തന്നെ പുറത്താക്കും മുന്നെ താന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കുകയാണെന്നും ലതികാ സുഭാഷ് പ്രതികരിച്ചു.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടിക്കുള്ളിലെ സ്ത്രീകളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് താന്‍ തലമുണ്ഡനം ചെയ്തതെന്നും ലതികാ സുഭാഷ് പ്രതികരിച്ചു.
മഹിളാ കോണ്‍ഗ്രസ് അധ്യക്ഷമാര്‍ പൊതുവെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരിഗണിക്കപ്പെടാറുണ്ടെങ്കിലും ലതികാ സുഭാഷ് ഒഴിവാക്കപ്പെടുകയായിരുന്നെന്നും വിഎസിനെതിരെ ഉള്‍പ്പെടെ മത്സരിച്ചിട്ടുള്ള ആളാണ് താനെന്നും ലതികാ സുഭാഷ് പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് ദേശീയ നേതാവിന്‍റെതുള്‍പ്പെടെ താന്‍ നല്‍കിയ പേരുകളൊന്നും കോണ്‍ഗ്രസ് പരിഗണിച്ചില്ലെന്നും കെപിസിസി നേതാക്കള്‍ തന്‍റെ ഫോണ്‍കോളുകള്‍ പോലും എടുത്തിരുന്നില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here