മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ധർമ്മടം മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർഥി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു.

വരണാധികരിയായ എ ഡി സി ബെവിൻ ജോൺ വർഗ്ഗീസ് മുൻപാകെയാണ് രണ്ട് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ നിർദേശങ്ങൾ പാലിച്ചാണ് പിണറായി പത്രിക സമർപ്പണത്തിന് എത്തിയത്.

സി പി ഐ എം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ നിന്നുമാണ് പിണറായി വിജയൻ പത്രിക സമർപ്പണത്തിനായി എത്തിയത്.

സി പി ഐ എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ, സി പി ഐ നേതാവ് സി എൻ ചന്ദ്രൻ എന്നിവർ
പിണറായിയെ അനുഗമിച്ചു.11 മണിക്ക് കലക്ട്രേറ്റിൽ എത്തിയ മുഖ്യമന്ത്രി വരണാധികാരിയായ അസിസ്റ്റൻറ് ഡവലപ്മെൻറ് കമ്മീഷണർ ബെവിൻ ജോൺ വർഗ്ഗീസ് മുമ്പാകെ രണ്ട് സെറ്റ് പത്രികകൾ സമർപ്പിച്ചു.

ധർമ്മടം മണ്ഡലത്തിൽ പിണറായിക്ക് ചരിത്ര വിജയം സമ്മാനിക്കാനുള്ള പ്രവർത്തനങ്ങളിലാണ് എൽ ഡി എഫ് പ്രവർത്തകരെന്ന് എം വി ജയരാജൻ പറഞ്ഞു.

കണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും പത്രിക സമർപ്പിച്ചു.
വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ ആർ ആർ കെ മനോജ് മുൻപാകെ രണ്ട് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News