മലമ്പുഴയിൽ ബിജെപിയെ ജയിപ്പിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്ന് മന്ത്രി എ കെ ബാലന്‍.
ഉമ്മൻ ചാണ്ടി ജോൺജോണിനെ ആദ്യം വിളിച്ചു. രണ്ടാമത് ചെന്നിത്തല വിളിച്ചു. പുതുള്ളിയിലും ഹരിപ്പാടും ജയിക്കുന്നതിന് ബിജെപി വോട്ട് കിട്ടാനാണ് ഗൂഢാലോചന നടത്തിയത്. ഹൈക്കമാൻഡ് അംഗീകാരമില്ലാതെയാണ് മലമ്പുഴ സീറ്റ് ജനതാദളിന് നൽകിയത് എന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു..
മലമ്പുഴ സീറ്റ് ജനതാദളിന് നൽകിയതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ രാഹുല്‍ ഗാന്ധി ഇടപെട്ടാണ് ഈ തീരുമാനം മാറ്റിയത്.
ബിജെപിയെ ജയിപ്പിക്കാൻ കോണ്‍ഗ്രസ് അച്ചാരം വാങ്ങിയെന്നും വലിയ പൊട്ടിത്തെറിയിലേക്കാണ് കോൺഗ്രസ് പോകുന്നതെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസിലെ പ്രതിസന്ധി മുതലെടുക്കാൻ ബിജെപിക്ക് കഴിയുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിജെപിയെ സഹായിക്കുന്ന കോൺഗ്രസ് നിലപാട് ജനങ്ങൾ തിരിച്ചറിയണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി ക്കനുകൂലമായ നിലപാട് എടുക്കണമെന്നും മന്ത്രി പറഞ്ഞു. തലമുണ്ഡനം ചെയ്ത ലതിക സുഭാഷിനെ എന്തോ അസുഖമുണ്ടെന്ന് പറഞ്ഞ് അപമാനിച്ചുവെന്നും യുഡിഎഫ് തകർന്നിരിക്കുകയാണെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.