സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധം; ബിജെപി മധ്യമേഖലാ പ്രസിഡണ്ട് എകെ നസീര്‍ ബിജെപി വിട്ടു

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപി നേതാവ് എകെ നസീര്‍ ബിജെപി വിട്ടു.

രാജിക്കത്ത് സംസ്ഥാന പ്രസിഡണ്ടിന് കൈമാറിയതായി എകെ നസീര്‍ അറിയിച്ചു. 26 വര്‍ഷമായി ബിജെപി ഭാരവാഹിയായ എകെ നസീര്‍ ന്യൂനപക്ഷ മോര്‍ച്ച ദേശീയ നേതാവായിരുന്നു.

നിലവില്‍ ബിജെപി മധ്യമേഖലാ പ്രസിഡണ്ടാണ്. മെഡിക്കല്‍ കോഴ അന്വേഷിച്ച ബിജെപി കമ്മീഷന്‍ അധ്യക്ഷനായിരുന്നു. വിവി രാജേഷും എംടി രമേശും കുറ്റക്കാരെന്ന് ഈ കമ്മീഷന്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel