പട്ടാമ്പി സീറ്റ് വേണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത്; യുഡിഎഫ് സീറ്റ് നിര്‍ണയം വീണ്ടും പ്രതിസന്ധിയില്‍

പട്ടാമ്പി മണ്ഡലം തനിക്ക് വേണ്ടെന്നും നിലമ്പൂരില്‍ മത്സരിക്കാനാണ് താല്‍പര്യമെന്നും ആര്യാടന്‍ ഷൗക്കത്ത്. തീരുമാനം ഷൗക്കത്ത് നേതൃത്വത്തെ അറിയിച്ചു. നിലമ്പൂരില്‍ മത്സരിക്കാന്‍ തുടക്കം മുതല്‍ ശ്രമം തുടര്‍ന്നിരുന്നെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഷൗക്കത്ത് പ്രതിഷേധവുമായി രംഗത്ത് വന്നത്

ഇതോടെ സീറ്റ് പ്രഖ്യാപിക്കാനിരിക്കുന്ന ആറ് മണ്ഡലങ്ങളില്‍ ഉണ്ടായ ധാരണ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലാണ് തര്‍ക്കം നിലനിന്നിരുന്നത്

ഇന്ന് വൈകുന്നേരം സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ യുഡിഎഫ് പ്രഖ്യാപിക്കാനിരിക്കെയാണ് വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം പൊട്ടിത്തെറിയിലെത്തിയിരിക്കുന്നത്. നേരത്തെ പട്ടാമ്പി സീറ്റിനായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അവകാശവാദം ഉന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News