ടി സിദ്ദിഖിന്‍റെ സ്ഥാനാര്‍ത്ഥിത്വം: വയനാട്ടില്‍ പ്രതിഷേധം; കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി സിദ്ദിഖിനെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു.

സംസ്ഥാന പ്രസിഡണ്ടിന് പോലും തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ജില്ലാ കമ്മിറ്റിയിലെ 40 ഭാരവാഹികള്‍ രാജിവെച്ചതായി ജില്ലാ പ്രസിഡന്റ് ജോഷി സിറിയക് പറഞ്ഞു.

രാഷ്ട്രീയം കൃഷിയായി കൊണ്ടുനടക്കുന്ന നേതാക്കളെ അംഗീകരിക്കാനാവില്ലെന്നും. അത്തരം ആളുകള്‍ കല്‍പ്പറ്റയിലേക്ക് ചുരം കയറി വരുന്നതാണ് എതിര്‍പ്പിന് കാരണമെന്നും എന്നും ജോഷി സിറിയക് പറഞ്ഞു.

ടി സിദ്ദിഖിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നേരത്തെയും ജില്ലയിലെ വിവിധ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News