ലതികാ സുഭാഷിന്‍റെ രാജി; യുഡിഎഫില്‍ പ്രതിസന്ധി; പരിഹാരമുണ്ടാക്കുമെന്ന് നേതാക്കള്‍

ലതിക സുഭാഷിന്‍റെ രാജിയെ തുടര്‍ന്ന് യുഡിഎഫില്‍ പ്രതിസന്ധി. ലതികാ സുഭാഷിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന് നീക്കങ്ങൾ പാളുന്നു.

എകെ ആന്റണിയുടെ അഭ്യർത്ഥന ലതികാസുഭാഷ് തള്ളി. ലതികയ്ക്ക് സ്വതന്ത്രയായി മത്സരിക്കുന്നതിന് പ്രാദേശിക നേതാക്കളുടെ പിന്തുണ. വിമര്‍ശനങ്ങള്‍ ശക്തമായതോടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന സൂചനകള്‍ നല്കി നേതാക്കള്‍.

അതേസമയം പാർട്ടി സ്ഥാനങ്ങൾ ലതിക സുഭാഷ് രാജി വച്ചു. എഐസിസി, കെപിസിസി അംഗത്വങ്ങളാണ് രാജിവച്ചത്. രാജി കത്ത് സോണിയാ ഗാന്ധിയ്ക്ക് രാജിക്കത്ത് കൈമാറി. മഹിളാ കോൺഗ്രസിനോട് നീതിനിഷേധം ഉണ്ടായതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം യുഡിഎഫില്‍ പ്രശ്നമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലെ അതൃപ്തി എല്ലാം നാളെക്കൊണ്ട് പരിഹരിക്കപ്പെടുമെന്നും കല്പറ്റ ഉൾപ്പെടെയുള്ള സീറ്റുകളുടെ പ്രഖ്യാപനം നാളെ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതൃപ്തിയുള്ള നേതാക്കൾക്ക് അർഹമായ പരിഗണന നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

ലതികാ സുഭാഷിന് സീറ്റിന് അർഹതയുണ്ടെന്നും കൊടുക്കുന്നതിൽ ബുദ്ധിമുട്ടില്ലായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി.
ഏറ്റുമാനൂരിൽ ഉറച്ചു നിന്നതിനാലാണ് സീറ്റ് കൊടുക്കാൻ പറ്റാഞ്ഞതെന്നും പ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നു എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ലതികാ സുഭാഷിന് സീറ്റ് ലഭ്യമാക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആഗ്രഹമെന്ന് കെ സി വേണുഗോപാല്‍. മുന്നണികൾക്ക് വേണ്ടി നീക്കുപോക്കുകൾക്ക് തയ്യാറാകണമെന്നും മറ്റൊരു സീറ്റിന് ലതിക സുഭാഷ് താല്പര്യം കാണിച്ചില്ലെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. മറ്റൊരു സീറ്റുമായി ബന്ധപ്പെട്ട് ലതിക സുഭാഷിനോട് കോൺഗ്രസ്‌ നേതാക്കൾ സംസാരിച്ചിരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഏറ്റുമാനൂർ സീറ്റ് അല്ലാതെ വേറെ ഒരു സീറ്റ് സ്വീകര്യം അല്ല എന്ന് ലതിക സുഭാഷ് പറഞ്ഞിരുന്നുവെന്ന് മുല്ലപ്പള്ളി രാമചമന്ദ്രന്‍. സ്ഥാനാർഥി പട്ടിക കൂട്ടായാ തീരുമാനമാണെന്നും മുല്ലപ്പള്ളി. പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. താൽപ്പര്യങ്ങൾ ധാരാളം ഉണ്ടാകുമെന്നും എന്നാല്‍ എല്ലാ താൽപ്പര്യങ്ങളും നടപ്പാക്കാൻ ആവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News