കെട്ടിയിറക്കിയ സ്ഥാനാർഥിയെ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ; മണലൂരിൽ കൂട്ട രാജി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് മണലൂരിലും കോണ്‍ഗ്രസ് പ്രവർത്തകരുടെ കൂട്ട രാജി.

കെട്ടിയിറക്കിയ സ്ഥാനാർഥിയെ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ. സ്ഥാനാര്‍ഥി വിജയ് ഹരിയുടെ കയ്യില്‍ നിന്ന് ലക്ഷങ്ങൾ സീറ്റിനായി വാങ്ങിയെന്നും ആരോപണം ഉയര്‍ന്നു.

ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മണലൂരില്‍ യുഡിഎഫിനെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാജിക്കത്തില്‍ പറയുന്നു.

മണ്ഡലത്തില്‍ പൊതുസ്വീകാര്യതയുള്ള കെപിസിസി മെമ്പര്‍ സി ഐ സെബാസ്റ്റ്യനെ മാറ്റി നിര്‍ത്തിയത് ബിജെപിയെ ജയിപ്പിക്കാനാണെന്ന് സംശയിക്കുന്നുവെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News