
വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ മകന്‍ മത്സരിക്കുന്ന കളമശേരിയിലെ മുസ്ലീംലീഗില്‍ പൊട്ടിത്തെറിക്ക് പിന്നാലെ വിമതനീക്കം ശക്തമായി. ജില്ലാ പ്രസിഡന്‍റ് കെ എം അബ്ദുള്‍ മജീദീന്‍റെ നേതൃത്വത്തില്‍ അഞ്ഞൂറോളം പേര്‍ കളമശേരിയില്‍ യോഗം ചേര്‍ന്നു.
അബ്ദുള്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ തോല്‍പ്പിക്കാനായി പ്രചരണം നടത്തുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. പാണക്കാട്ട് തങ്ങളുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും ഇവര്‍ അറിയിച്ചു.
കളമശേരിയില്‍ വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ മകനെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ലീഗ് ജില്ലാ നേതൃത്വം. പ്രതിഷേധങ്ങളും പൊട്ടിത്തെറിയും സംസ്ഥാന നേതൃത്വം അവഗണിച്ചതോടെ വിമതനീക്കത്തിലൂടെ ശക്തി തെളിയിക്കുകയാണ് ജില്ലാ കമ്മിറ്റി.
പ്രസിഡന്‍റ് കെ എം അബ്ദുള്‍ മജീദീന്‍റെ നേതൃത്വത്തില്‍ 18അംഗ തമ്മിറ്റിയിലെ 12 പേരും വിമതയോഗത്തില്‍ പങ്കെടുത്തു. യൂത്ത് ലീഗും എംഎസ്എഫും അടക്കം പോഷകസംഘടനകളിലെ 500ഓളം പേരെ പങ്കെടുപ്പിച്ചായിരുന്നു കളമശേരിയില്‍ യോഗം വിളിച്ചു ചേര്‍ത്തത്.
അഴിമതിയില്‍ പ്രതിയായ ഇബ്രാഹിംകുഞ്ഞിന്‍റെ മകനെ വേണ്ടെന്ന നിലപാടാണ് എല്ലാവര്‍ക്കുമുളളതെന്ന് ജില്ലാ വൈസ് പ്രസിഡന്‍റ് എം .യു ഇബ്രാഹീം.
സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെങ്കില്‍ വിമതനീക്കത്തിലൂടെ തോല്‍പ്പിക്കുമെന്ന ഭീഷണിയും അവര്‍ മുഴക്കി. സംസ്ഥാന നേതൃത്വവുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനും തീരുമാനമെടുത്താണ് യോഗം പിരിഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here