എൽ ഡി എഫ് സ്ഥാനാർത്ഥി എം ബി രാജേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു

തൃത്താല നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എം ബി രാജേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരി ഹൈദ്രോസ് പൊട്ടേങ്ങലിനു മുമ്പിലാണ് പത്രിക സമർപ്പിച്ചത്.

എൽഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി പി എൻ മോഹനൻ, സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എം ചന്ദ്രൻ എന്നിവരോടൊപ്പമാണ് പത്രിക സമർപ്പിക്കാനെത്തിയത്.

നവോത്ഥാന നായകൻ വി ടി ഭട്ടതിരിപ്പാടിൻ്റെ കുടുംബാംഗങ്ങളാണ് രാജേഷിന് കെട്ടിവെക്കാനുള്ള തുക കൈമാറിയത്.

വി ടി ഭട്ടതിരിപ്പാടിന്റെ കൊച്ചുമക്കൾ വി ടി ഗൗരിയും വി ടി ഗൗതമും ചേർന്ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ എംബി രാജേഷിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക കൈമാറി.

വി ടി ഭട്ടത്തിരിപ്പാടിന്റെ ജന്മഗ്രഹത്തിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തുക സ്വീകരിക്കാൻ ആയത് സൗഭാഗ്യമായി കരുതുന്നുവെന്ന് എംബി രാജേഷ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News