രണ്ടില ചിഹ്നം: പിജെ ജോസഫിന് സുപ്രിംകോടതിയിൽ നിന്നും തിരിച്ചടി

പിജെ ജോസഫിന് സുപ്രിംകോടതിയിൽ നിന്നും തിരിച്ചടി. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവും, അത് ശരിവെച്ച ഹൈക്കോടതി വിധിയും ചോദ്യം ചെയ്ത് പിജെ ജോസഫ് നൽകിയ ഹർജി സുപ്രിംകോടതി തള്ളി. തെരഞ്ഞെടുപ്പ്

കമ്മിഷന്റെ ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. ഇതോടെ ജോസ് കെ മാണിക്ക് തന്നെ രണ്ടില ചിഹ്നം ലഭിക്കും.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ബ് അധ്യക്ഷനായ ബെഞ്ചാണ് പി ജെ ജോസഫിന്റെ ഹർജി തള്ളിയത്.

ചിഹ്നം ലഭിക്കാഞ്ഞ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ചെണ്ട ചിഹ്നമാക്കിയായിരുന്നു പി ജെ ജോസഫ് വിഭാഗം മത്സരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News