തൃശൂർ ജില്ലയിലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി രൂക്ഷം; നിരവധി നേതാക്കള്‍ രാജിവെച്ചു

സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ തൃശൂർ ജില്ലയിലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. മണലൂരിലെ പെയ്മെന്റ് സീറ്റിൽ പ്രതിഷേധിച്ച് നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ നിന്നും രാജിവെച്ചു.

പുതുക്കാട് മണ്ഡലത്തിൽ മത്സരിക്കാൻ പുറത്ത് നിന്നും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനെതിരെ കോൺഗ്രസ് പ്രവർത്തകർ തൃശൂർ ഡിസിസി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.

മണലൂർ സീറ്റ് സംരംഭകനായ വിജയ് ഹരിക്ക് പണം വാങ്ങിയാണ് നൽകിയത് എന്നാരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ആരംഭിച്ചത്. മണ്ഡലത്തിന് പുറത്ത് നിന്നും കൊണ്ട് വന്ന വിജയ് ഹരിക്ക് കോൺഗ്രസുമായി യാതൊരു ബന്ധവും ഇല്ലെന്നും പ്രവര്ത്തകര് ആരോപിച്ചു.

ഇയാൾക്ക് സീറ്റ് നൽകാനായി കെപിസിസിയും ഡി‌സിസിയും പണം വാങ്ങിയെന്നും ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡൻ്റ് വെളിപ്പെടുത്തിയിരുന്നു. ബിജെപിയെ സഹായിക്കാൻ ആണ് വിജയ് ഹരിയെ സ്ഥാനാർത്ഥി ആക്കിയത് എന്നാരോപിച്ച് ആണ് മണ്ഡലത്തിലെ വൈസ് പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും ഉൾപ്പടെയുള്ള പ്രവര്ത്തകര് കോൺഗ്രസിൽ നിന്നും രാജി വെച്ചത്.

മണ്ഡലവുമായി ഒരു ബന്ധവും ഇല്ലാത്ത ആളെയാണ് പുതുക്കാട് സ്ഥാനാർത്ഥി ആക്കിയത് എന്നാരോപിച്ച് ആണ് ഒരു വിഭാഗം പ്രവര്ത്തകര് ത്രിശൂർ തൃശൂർ ജില്ലയിലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി രൂക്ഷ ഡിസിസി ആസ്ഥാനത്ത് പ്രതിഷേധിച്ചത്. മണ്ഡലത്തിന് പുറത്ത് നിന്നുള്ള സുനിൽ അന്തിക്കാടിന് പകരം കെഎം ബാബുരാജിനെ സ്ഥാനാർഥി ആക്കണം എന്നാവശ്യപ്പെട്ട് ആണ് പ്രവർത്തകരുടെ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News