സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ യുഡിഎഫ് രാഷ്ട്രീയം കൂടൂതൽ കലുഷിതമാകുന്നു

സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ യുഡിഎഫ് രാഷ്ട്രീയം കൂടൂതൽ കലുഷിതമാകുന്നു. ആര്‍എംപിയ്ക്ക് നൽകിയ വടകരയും , ഫോർവേഡ് ബ്ലോക്കിന് നൽകിയ ധർമ്മടം സീറ്റും കോൺഗ്രസ് തിരിച്ചെടുത്തു. സിപി ജോണിന് ഇക്കുറിയും സുരക്ഷിത സീറ്റില്ല .

യുഡിഎഫിലെ അനൈക്യം കൂടുതൽ വർദ്ധിപ്പിക്കുന്നതാണ് അന്തിമ പട്ടികയും അതിനെ തുടർന്നുള്ള ആശയ കുഴപ്പവും. സ്ഥാനാർത്ഥി പട്ടിക പുറത്ത് വരുമ്പോൾ യുഡിഎഫിൻ്റെ കെട്ടുറപ്പ് നിങ്ങൾക്ക് കാണാം എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ അവകാശവാദം.

എന്നാൽ അന്തിമ പട്ടിക വന്നപ്പോൾ കൂട്ട ആശയകുഴപ്പം ആണ് മുന്നണിയിൽ . 36 വർഷമായി യുഡിഎഫ്നൊപ്പം ഉറച്ച് നിൾക്കുന്ന സിപി ജോണിന് വിജയ സാധ്യതയുള്ള സീറ്റിൽ മൽസരിപ്പിക്കും എന്ന കോൺഗ്രസിൻ്റെ വാഗ്ദാനം ജലരേഖയായി.

സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതോടെ ആര്‍എംപി – കോൺഗ്രസ് ബന്ധം വഷളായി. ആര്‍എംപി സ്ഥാനാർത്ഥിയായി കണ്ട് വെച്ച വേണുവിന് വിജയ സാധ്യതയില്ലെന്നും ,അതിനാൽ സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കുന്നതായി എം എം ഹസൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ മൽസരിക്കാൻ വിമുഖത അറിയിച്ചതോടെ ഫോർവേഡ് ബ്ലോക്കിന് അനുവദിച്ച ധർമ്മടം സീറ്റ് കോൺഗ്രസ് തിരിച്ചെടുത്തു. ജനതാദൾ ജോൺ വിഭാഗത്തിന് അനുവദിച്ച മലമ്പുഴ സീറ്റ് പ്രതിഷേധത്തെ തുടർന്ന് ഏറ്റെടുക്കേണ്ടി വരുന്നത് മറ്റൊരു തിരിച്ചടിയാണ്.

ഏറ്റുമാനൂർ സീറ്റിൽ ലതികാ സുഭാഷ് മൽസരിക്കാൻ ഒരുങ്ങുന്നത് മറ്റൊരു തലവേദനയാണ് . ഒന്നിലേറെ മണ്ഡലങ്ങളിൽ റിബൽ ശല്യം ഉണ്ടാവും എന്നതാണ് യുഡിഎഫ് നേരിടുന്ന അടുത്ത തലവേദന.

ലതിക സുബാഷ് വിഷയത്തിൽ കരുതലോടെയാണ് ഉമ്മൻ ചാണ്ടി , ചെന്നിത്തല , മുല്ലപ്പള്ളി എന്നീ വരുടെ പ്രതികരണം. ഏറ്റുമാനൂരിൽ ഉറച്ചു നിന്നതിനാലാണ് സീറ്റ് കൊടുക്കാൻ ക‍ഴിയാതിരുന്നതെന്ന് ഉമ്മൻ ചാണ്ടി , കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും സീറ്റ് നല്‍കാന്‍ ക‍ഴിയില്ലെന്ന് ചെന്നിത്തല തീർത്ത് പറഞ്ഞു .

താത്പരങ്ങൾ ധാരാളമുണ്ടാകുമെന്നും എല്ലാ കാര്യങ്ങളും നടപ്പാക്കാനാകില്ലെന്നും മുല്ലപ്പളളി വ്യക്തമാക്കി , എന്നാൽ മുല്ലപ്പള്ളിയെ കെപിസിസി വൈസ് പ്രസിഡൻറ് ശൂരനാട് രാജശേഖരൻ വിമർശിച്ചു.

മുന്നണികൾക്ക് ഉള്ളിലെ പാർട്ടികൾ തമ്മിലും , വിവിധ പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്നങ്ങളും കൊണ്ട് ആടിയുലയുകയാണ് ഐക്യ ജനാധിപത്യ മുന്നണി. കേവലം മൂന്നാഴ്ച്ച കൊണ്ട് ഈ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കും എന്നതിനെ ആശ്രയിച്ചാവും UDF ൻ്റെ ഭാവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News