ലതിക സുഭാഷിനോട് നീതി കാട്ടിയില്ല; കെപിസിസി നേതൃത്വത്തിന് തെറ്റ് പറ്റിയെന്ന് കെ സുധാകരൻ

കെപിസിസി നേതൃത്വത്തിന് തെറ്റ് പറ്റിയെന്ന് കെ സുധാകരൻ. പ്രവർത്തകരുടെ വികാരം മാനിക്കാൻ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

കെപിസിസി നേതൃത്വം തെറ്റ് തിരുത്തും. പാർട്ടിക്കകത്തുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്, അത് ഇരിക്കൂറിലുമുണ്ടാകും. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കിയ ധാരണകളിൽ നിന്ന് വ്യതിചലിച്ചു എന്നതാണ് ഇരിക്കൂറിലെ പ്രശ്നം. അത് പരിഹരിക്കാൻ ഉള്ള നിർദേശങ്ങൾ എന്താണെന്ന് തനിക്കറിയില്ല എന്നും കെ സുധാകരന്‍ പറഞ്ഞു.

എം എം ഹസനും കെ സി ജോസഫും നാളെ ജില്ലയിലെത്തുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കെ സി വേണുഗോപാൽ ഗ്രൂപ്പ് വളർത്തുന്നുണ്ടോ എന്ന ചോദ്യത്തിന്, പറയാൻ പലതുമുണ്ട്, തെരഞ്ഞെടുപ്പ് ആയതുകൊണ്ട് കൂടുതൽ പറയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം ധർമ്മടത്ത് മത്സരിക്കുമെന്ന സാധ്യത തള്ളി കെ സുധാകരൻ. ധർമ്മടത്ത് താൻ മത്സരിക്കണമെന്ന് പലർക്കും ആഗ്രഹമുണ്ടാകും. ആഗ്രഹങ്ങൾക്കെല്ലാം നിന്ന് കൊടുക്കാൻ തനിക്കാവില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ലതിക സുഭാഷിനോട് കോൺഗ്രസ് നേതൃത്വം നീതി കാട്ടിയില്ല എന്നാണ് തൻ്റെ അഭിപ്രായമെന്നും സുധാകരന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News