പ്രചാരണത്തിനിടെ ക്രിക്കറ്റ് കളി, എം ബി രാജേഷിന്റെ ക്രിക്കറ്റ് കളി വീഡിയോ വൈറൽ

പരുതൂര്‍ പഞ്ചായത്തിലെ സ്വീകരണ പരിപാടികള്‍ക്കിടെയാണ് കാരമ്പത്തുർ‍ ക്രിക്കറ്റ് ലീഗ് കളി നടക്കുന്ന ഗ്രൗണ്ടിൽ ഇടതു മുന്നണി സ്ഥാനാർഥി എം ബി രാജേഷ് എത്തിയത്.

കളിക്കാരെ കണ്ട് പരിചയപ്പെട്ട് ആശംസകൾ നൽകി മടങ്ങുമ്പോൾ അഭ്യർത്ഥിച്ചതോടെയാണ് ക്രീസിലിറങ്ങി ബാറ്റു ചെയ്യുകയായിരുന്നു.

കുത്തി ഉയർന്ന ഒരു ബൗൺസർ ബോള്‍ ലെഗ്‌സൈഡിൽ മിഡ്‌വിക്കറ്റിലേക്ക് ഡ്രൈവ് ചെയ്യുകയും ചെയ്തു.

ക്രിക്കറ്റ് കളിയുടെ വിശേഷം എം ബി രാജേഷ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്ക് വച്ചത്.

ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. ടീം അംഗങ്ങളോടൊപ്പം കുറച്ച് സമയം ചിലവഴിച്ച് സെല്‍ഫിയും എടുത്താണ് അദ്ദേഹം മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News