കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി മഞ്ജിത് ലോകനാഥൻ ആണ് മരിച്ചത്. കോവിഡ്‌‌ രോഗ ബാധയെ തുടർന്ന് താമസ സ്ഥലത്ത്‌ ക്വാറന്റനിൽ ആയിരുന്നു.

ഇന്ന് രാവിലെ സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ വിദ്യ, ഏക മകൻ എസ്.എസ്.എൽ. സി വിദ്യാർത്ഥിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here