പ്രതിഷേധം കനത്തതോടെ ശോഭാസുരേന്ദ്രനെ മത്സരരംഗത്തിറക്കാനൊരുങ്ങി ബിജെപി

പ്രതിഷേധം കനത്തതോടെ ശോഭാസുരേന്ദ്രനെ മത്സരരംഗത്തിറക്കാനൊരുങ്ങി ബിജെ പി.
മുതിർന്ന നേതാക്കൾ ഉൾപ്പടെ ശോഭയെ മത്സരരംഗത്ത് നിന്ന് മാറ്റിയതിൽ ആശങ്കയറിയിച്ചിരുന്നു.ഇതിനിടെ ശോഭ സുരേന്ദ്രൻ മത്സരരംഗത്തുണ്ടാകുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു.

എന്നാൽ തീകരമീനിച്ച പല സ്ഥാനാർത്ഥികളും പിൻമാറിയത് അണികൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കയാണ്. സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ തീരുമാനിച്ചതും ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒ‍ഴിവാക്കിയതും ബി ജെ പിയിൽ നേതാക്കൾക്കിടയിലും അണികൾക്കിടയിലും കടുത്ത അമർഷമാണുണ്ടാക്കിയത്.

ശോഭയെ മത്സരിപ്പിക്കേണ്ടതായിരുന്നു എന്ന് വാദവുമായി ഒ രാജഗോപാൽ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തിയത് കേന്ദ്രനേതൃത്വത്തെ വെട്ടിലാക്കി.അതിനാൽ പ്രഖ്യാപിക്കാനുള്ള മൂന്ന് സീറ്റ് കളിൽ ഏതെങ്കിലും ശോഭാ സുരേന്ദ്രന് നൽകാനുള്ള നീക്കം ബി ജെ പിക്കുള്ളിൽ നടക്കുന്നുണ്ട്.

എന്നാൽ ക‍ഴക്കൂട്ടം നൽകണ്ടെന്നാണ് തീരുമാനം.ക‍ഴക്കൂട്ടത്ത് വി മുരളീധരൻ തന്നെ മത്സരിക്കണം എന്ന അഭിപ്രായമാണുയരുന്നത്.കെ സുരേന്ദ്രനെ മഞ്ചേശ്വരത്ത് മാത്രം മത്സരിപ്പിച്ച് കോന്നി ശോഭക്ക് നൽഖണമെന്ന വാദവുമുയരുന്നുണ്ട്.ഇതിനിടെ ശോഭ സുരേന്ദ്രൻ മത്സരരംഗത്തുണ്ടാകുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു.

നേമം സ്ഥാനർത്ഥി കുമ്മനം രാജശേഖരനെ വേദിയിലിരുത്തി ബിജെപി നേതാവ് ഒ രാജഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനെ പുക‍ഴ്ത്തി പറഞ്ഞത്, സ്ഥാനാർത്ഥി പ്രഖ്യാപനം ക‍ഴിഞ്ഞ് മണിക്കൂറുകൾക്കകം മാനന്തവാടി ഉടുമ്പൻചോല ഉൾപ്പടെയുള്ള സ്ഥാനാർത്ഥികൾ പിൻമാറിയതും ബിജെ പിയുടെ മധ്യമേഖലാ പ്രസിഢന്‍റ് എ കെ നസീർ അ‍വഗണനയിൽ പ്രതിഷേധിച്ച് രാജി വച്ചതും അണികൾക്കിടയിൽ ഈ തെരഞ്ഞെടുപ്പ് സമയത്ത് കനത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News