സുചിത്രയ്ക്കും മക്കൾക്കുമൊപ്പം പാട്ടുപാടി മോഹൻലാൽ; വീഡിയോ

മോഹൻലാലിന്റെ അപൂർവ്വമായൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും മായയ്ക്കുമൊപ്പം ഒരു വേദിയിൽ പാട്ടുപാടുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ കഴിയുക. സുചിത്രയും മായയും പാടുമ്പോൾ ലയിച്ച് താളം പിടിക്കുകയും ചെയ്യുന്നുണ്ട് താരം. ഗായകൻ ചാൾസ് ആന്റണിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പബ്ലിക് വേദികളിലും കുടുംബസദസ്സുകളിലുമെല്ലാം പാടുന്ന മോഹൻലാലിന്റെ വീഡിയോ പലപ്പോഴും വൈറലാവാറുണ്ടെങ്കിലും കുടുംബത്തോടൊപ്പം മോഹൻലാൽ പാടുന്ന ഈ വീഡിയോ അൽപം അപൂർവ്വമാണ്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്റെ വർക്കുകളുടെ തിരക്കിലാണ് താരം ഇപ്പോൾ. സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്.

“ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്.’ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോയെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്’ എന്ന സിനിമ ഉള്ളിൽ പിറന്നത്,” തന്റെ ആദ്യസംവിധാന സംരഭത്തെ കുറിച്ച് മോഹൻലാൽ ബ്ലോഗിൽ കുറിച്ചത്.
Step 2: Place this code wherever you want the plugin to appear on your page.

Posted by Charles Antony on Monday, 15 March 2021

ചിത്രത്തിൽ മോഹൻലാലിനൊപ്പം പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

‘ബറോസി’ന്റെ തിരക്കുകൾക്കൊപ്പം തന്നെ ആഴ്ചയിൽ ഒരു ദിവസം ചെന്നൈയിൽ ബിഗ് ബോസ് മലയാളം സീസണിന്റെ ഷൂട്ടും മോഹൻലാലിനുണ്ട്. ബിഗ് ബോസിന്റെ പുതിയ സീസൺ നാല് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here