പതിനാല് ഇനം സാധനങ്ങളുമായി വിഷു-ഈസ്റ്റര്‍ സ്‌പെഷ്യൽ കിറ്റുമായി സർക്കാർ

കോവിഡ്‌ പ്രതിസന്ധിയുടെ സാഹചര്യത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിലിൽ സംസ്ഥാന സർക്കാർ വിഷു, ഈസ്‌റ്റർ കിറ്റ്‌ നൽകും. നിലവിലുള്ള ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായാണ്‌ എല്ലാ കാർഡുടമകൾക്കും സൗജന്യമായി വിഷു, ഈസ്‌റ്റർ കിറ്റ്‌ നൽകുന്നത്‌.

നേരത്തെ നൽകിയിരുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ വിഷു-ഈസ്റ്റർ കിറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 14 ഇനം സാധനങ്ങളാണ് സ്പെഷൽ കിറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ജനുവരി മുതൽ 9 സാധനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നത്.

അതേസമയം ജനുവരി മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് ഇന്നു കൂടി (27-02-2021) വിതരണം ചെയ്യുമെന്ന് സപ്ലൈകോ അറിയിച്ചു.

കിറ്റിലെ സാധനങ്ങൾ: പഞ്ചസാര –- ഒരുകിലോഗ്രാം, കടല –- 500 ഗ്രാം, ചെറുപയർ –- 500 ഗ്രാം, ഉഴുന്ന്‌ –- 500 ഗ്രാം, തുവരപ്പരിപ്പ്‌ –- 250 ഗ്രാം, വെളിച്ചെണ്ണ –- 1/2 ലിറ്റർ, തേയില –- 100 ഗ്രാം, മുളക്‌പൊടി –- 100 ഗ്രാം, ആട്ട –- ഒരു കിലോഗ്രാം, മല്ലിപ്പൊടി –- 100 ഗ്രാം മഞ്ഞൾപ്പൊടി –- 100 ഗ്രാം, സോപ്പ്‌ –- രണ്ട്‌ എണ്ണം, ഉപ്പ്‌ –- 1 കിലോഗ്രാം, കടുക്‌/ ഉലുവ –- 100 ഗ്രാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News