കോവളം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. എ നീലലോഹിതദാസൻ നാടാർ പത്രിക സമർപ്പിച്ചു.

കോവളം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. എ നീലലോഹിതദാസൻ നാടാർ വരണാധികാരി മുൻപാകെ പത്രിക സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ മാതാപിതാക്കളുടെ അന്ധ്യവിശ്രമ സ്ഥലം സന്ദർശിച്ച ശേഷം പേരക്കുട്ടി കുട്ടൂസിന്റെ കയ്യിൽ നിന്നുമാണ് നീലൻ നാമനിർദ്ദേശ പത്രിക വാങ്ങിയത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച നാല് മുതൽ വൻ സ്വീകരണമാണ് ലഭിക്കുന്നത്.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പുല്ലുവിള സ്റ്റാൻലി, സിപിഐഎം കോവളം ഏര്യാ സെക്രട്ടറി പി എസ് ഹരികുമാർ, മുൻ എംഎൽഎയും അദ്ദേഹത്തിന്റെ സഹധർമ്മിണിയുമായ ജമീലാ പ്രകാശം, സിപിഐ മണ്ഡലം സെക്രട്ടറി ഗോപാലകൃഷ്ണൻ, ജനതാദൾ എസ് മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News