തൃശ്ശൂര്‍ പൂരത്തിന് അനുമതി; മുന്‍ വര്‍ഷങ്ങളിലേതുപോലെ നടത്താന്‍ തീരുമാനം

തൃശ്ശൂര്‍ പൂരത്തിന് അനുമതി. പൂരം മുന്‍വര്‍ഷങ്ങളിലേതുപോലെ നടത്താന്‍ തീരുമാനമാനിച്ചു. പൂരത്തിന് എല്ലാ ചടങ്ങുകളും നടത്തുന്നതാണെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍യോഗത്തില്‍ തീരുമാനമെടുത്തു.

എന്നാല്‍ യോഗത്തില്‍ നിര്‍ദേശങ്ങളും മുന്നോട്ട് വെടച്ചിട്ടുണ്ട്. ജനപങ്കാളിത്തത്തില്‍ നിയന്ത്രണമുണ്ടാകും. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും പ്രവേശനം നടത്തുന്നത്. പൂരം എക്‌സിബിഷന്‍ ഉടന്‍ ആരംഭിക്കുന്നതാണ്.

തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി പൊലിമ ഒട്ടും ചോരാതെ നടത്തണമെന്നായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും ഘടകപൂര ക്ഷേത്രങ്ങളുടെയും നിലപാട്. ഇക്കാര്യത്തിലാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം നടന്നത്.

ആള്‍ക്കൂട്ടം നിയന്ത്രിച്ച് പൂരം പ്രദര്‍ശനവും വെടിക്കെട്ടടക്കമുള്ള ചടങ്ങുകളും നടത്താവുന്ന രീതിയിലുള്ള ലേ ഔട്ട് റിപ്പോര്‍ട്ട് ദേവസ്വങ്ങള്‍ നല്‍കിയിരുന്നു.

കഴിഞ്ഞ തവണ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്ന ആനകളുടെ എണ്ണത്തിലും പൂരം പ്രദര്‍ശനം, ചടങ്ങുകള്‍ എന്നിവയുടെ കാര്യത്തിലും വിട്ടു വീഴ്ചയ്ക്ക് തയാറല്ലെന്ന് ദേവസ്വങ്ങള്‍ അറിയിച്ചിരുന്നു.

അതേസമയം ചീഫ് സെക്രട്ടറി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. ജില്ലാ കളക്ടര്‍ എസ്. ഷാനവാസിന്റെ ചേമ്പറില്‍ ഡിഎംഒ, സിറ്റി പൊലീസ് കമ്മീഷണര്‍, പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചീഫ് സെക്രട്ടറിയുമായി നേരിട്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here