താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന കാര്യം ടിവിയിലൂടെ ആണ് അറിഞ്ഞത്; സുരേന്ദ്രനെ വീണ്ടും പരിഹസിച്ച് ശോഭ സുരേന്ദ്രന്‍

കെ സുരേന്ദ്രനെ വീണ്ടും പരിഹസിച്ച് ശോഭ സുരേന്ദ്രന്‍. താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന കാര്യം ടിവിയിലൂടെ ആണ് അറിഞ്ഞതെന്ന് ശോഭാസുരേന്ദ്രന്‍. മത്സരിക്കണോ പ്രവര്‍ത്തിക്കണോ എന്ന് ദേശീയ നേതൃത്വം ചര്‍ച്ച ചെയ്തത് ആയിരിക്കാം എന്നും അതേ കുറിച്ച് വീണ്ടും സംസാരിക്കേണ്ടത് ഇല്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം പ്രതിഷേധം കനത്തതോടെ ശോഭാസുരേന്ദ്രനെ മത്സരരംഗത്തിറക്കാനൊരുങ്ങുകയാണ് ബിജെ പി. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ശോഭയെ മത്സരരംഗത്ത് നിന്ന് മാറ്റിയതില്‍ ആശങ്കയറിയിച്ചിരുന്നു.ഇതിനിടെ ശോഭ സുരേന്ദ്രന്‍ മത്സരരംഗത്തുണ്ടാകുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതികരിച്ചു.

എന്നാല്‍ തീകരമീനിച്ച പല സ്ഥാനാര്‍ത്ഥികളും പിന്‍മാറിയത് അണികള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കയാണ്. സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തീരുമാനിച്ചതും ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതും ബി ജെ പിയില്‍ നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും കടുത്ത അമര്‍ഷമാണുണ്ടാക്കിയത്.

ശോഭയെ മത്സരിപ്പിക്കേണ്ടതായിരുന്നു എന്ന് വാദവുമായി ഒ രാജഗോപാല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയത് കേന്ദ്രനേതൃത്വത്തെ വെട്ടിലാക്കി.അതിനാല്‍ പ്രഖ്യാപിക്കാനുള്ള മൂന്ന് സീറ്റ് കളില്‍ ഏതെങ്കിലും ശോഭാ സുരേന്ദ്രന് നല്‍കാനുള്ള നീക്കം ബി ജെ പിക്കുള്ളില്‍ നടക്കുന്നുണ്ട്.

എന്നാല്‍ കഴക്കൂട്ടം നല്‍കണ്ടെന്നാണ് തീരുമാനം.കഴക്കൂട്ടത്ത് വി മുരളീധരന്‍ തന്നെ മത്സരിക്കണം എന്ന അഭിപ്രായമാണുയരുന്നത്.കെ സുരേന്ദ്രനെ മഞ്ചേശ്വരത്ത് മാത്രം മത്സരിപ്പിച്ച് കോന്നി ശോഭക്ക് നല്‍ഖണമെന്ന വാദവുമുയരുന്നുണ്ട്.ഇതിനിടെ ശോഭ സുരേന്ദ്രന്‍ മത്സരരംഗത്തുണ്ടാകുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതികരിച്ചു.

നേമം സ്ഥാനര്‍ത്ഥി കുമ്മനം രാജശേഖരനെ വേദിയിലിരുത്തി ബിജെപി നേതാവ് ഒ രാജഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞത്, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം മാനന്തവാടി ഉടുമ്പന്‍ചോല ഉള്‍പ്പടെയുള്ള സ്ഥാനാര്‍ത്ഥികള്‍ പിന്‍മാറിയതും ബിജെ പിയുടെ മധ്യമേഖലാ പ്രസിഢന്റ് എ കെ നസീര്‍ അവഗണനയില്‍ പ്രതിഷേധിച്ച് രാജി വച്ചതും അണികള്‍ക്കിടയില്‍ ഈ തെരഞ്ഞെടുപ്പ് സമയത്ത് കനത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News