നേമം മണ്ഡലത്തില്‍ ആവേശകരമായ പ്രചരണച്ചൂടില്‍ ശിവന്‍കുട്ടി

ആവേശകരമായ പ്രചരണച്ചൂടിലാണ് നേമം മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി. പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ നടന്ന വാഹന പ്രചാരണ ജാഥയില്‍ നിരവധി പേരാണ് പങ്കെടുത്തത്. മണ്ഡലത്തിലെ പ്രചാരണ വിശേഷങ്ങള്‍ കാണാം

അക്ഷരാര്‍ത്ഥത്തില്‍ മണ്ഡലത്തിലെ നിരത്തുകളെ ചുവപ്പണിയിക്കുന്നതായിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി. ശിവന്‍ക്കുട്ടിയുടെ വാഹന പ്രചാരണ ജാഥ. നിരവധി ഇരുചക്രവാഹനങ്ങളും മുചചക്രവാഹനങ്ങളും അണിനിരന്ന റാലി ഇടതുപക്ഷത്തിന്റെ ആവേശക്കടലായി മാറി. നേമത്ത് വലിയ വിജയപ്രതീക്ഷയാണുള്ളതെന്നും സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി പറഞ്ഞു

മണ്ഡലത്തിലെ ഓരോ പ്രചാരണ പരിപാടിയേയും ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിക്കുന്നത്. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ മുന്‍തൂക്കമാണ് ശിവന്‍കുട്ടിക്ക് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News