രണ്ട് വര്‍ഷമായി 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നില്ല: കേന്ദ്രസര്‍ക്കാര്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. 2019 ഏപ്രിലിലാണ് 2000 രൂപയുടെ നോട്ട് അച്ചടിച്ചെന്നത് ഠാക്കൂര്‍ ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചു.

റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. 2018 മാര്‍ച്ച് മുതല്‍ 2000 രൂപയുടെ 3360 മില്യണ്‍ കറന്‍സികളാണ് പ്രചാരത്തിലുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2021 ഫെബ്രുവരി 26 ആയപ്പോഴേക്കും ഇത് 2499 മില്യണ്‍ ആയി കുറഞ്ഞു. നേരത്തെ 2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.

2016 നവംബര്‍ 8ന് നിലവിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് പുതിയ 2000 രൂപാ നോട്ട് വിപണിയിലെത്തിച്ചത്. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന പ്രചാരണം ഈയിടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News