ലോറി ഇടിച്ച്‌ ഹോട്ടല്‍ ‘ചെരിഞ്ഞു’

കല്‍പ്പറ്റ വെള്ളാരംകുന്ന് ദേശീയ പാതയില്‍ ലോറി ഇടിച്ചുകയറി ഹോട്ടല്‍ കെട്ടിടം ചെരിഞ്ഞു. കെട്ടിടം ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ലോറി മുന്നിലുണ്ടായിരുന്ന ട്രാവലറില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മൂന്ന് നിലയുള്ള ഹോട്ടല്‍ കെട്ടിടം ആറ് മണിയോടെയാണ് ചെരിഞ്ഞു തുടങ്ങിയത്. ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പകരം കുന്നമ്ബറ്റയിലൂടെയും ഗവണ്‍മെന്റ് കോളേജ് വഴിയും വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്. ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News