തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ കമല്‍ഹാസന്റെ കാറിനു നേരെ ആക്രമണശ്രമം; സുരക്ഷാവീഴ്ചയെന്ന് മക്കള്‍ നീതി മയ്യം

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ കമല്‍ഹാസന്റെ കാറിനു നേരെ ആക്രമണശ്രമം. കാഞ്ചിപുരത്തു വെച്ചാണ് സംഭവം. ജില്ലയില്‍ പൊതുയോഗത്തില്‍ പങ്കെടുത്തശേഷം ചെന്നൈയ്ക്കു മടങ്ങുന്നതിനിടെയാണു സംഭവം.

ഒരാള്‍ കാറിന്റെ വിന്‍ഡോ തകര്‍ക്കാനാന്‍ ശ്രമം നടത്തുകയായിരുന്നു. എംഎന്‍എം പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ച്‌ അവശനാക്കിയ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പൊലീസ് അറിയിച്ചു.

അതെ സമയം, കമലിന്റെ ആരാധകനാണു മദ്യലഹരിയില്‍ വിന്‍ഡോ തുറക്കാന്‍ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ ഇത് സുരക്ഷാവീഴ്ചയാണെന്ന് കമലിന്റെ മക്കള്‍ നീതി മയ്യം (എംഎന്‍എം) ആരോപിച്ചു. കോയമ്ബത്തൂര്‍ സൗത്ത് നിയോജകമണ്ഡലത്തില്‍നിന്നാണ് കമല്‍ ഹാസന്‍ മത്സരിക്കുന്നത്.
Dailyhunt

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News