നിലമ്പൂരിൽ വി വി പ്രകാശിനെ വേണ്ട; ഷൗക്കത്ത്‌ വിഭാഗം പ്രതിഷേധവുമായി തെരുവിൽ

മണ്ഡലത്തിൽ വി വി പ്രകാശ്‌ യുഡിഎഫ്‌ സ്ഥാനാർഥിയായി എത്തുമെന്ന്‌ ഉറപ്പായതോടെ കോൺഗ്രസിൽ തർക്കം മുറുകി. ഡിസിസി അധ്യക്ഷൻ കൂടിയായ വി വി പ്രകാശിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കില്ലെന്ന്‌ ഒരുവിഭാഗം പ്രവർത്തകർ നേതൃത്വത്തെ വെല്ലുവിളിച്ചു. ആര്യാടൻ ഷൗക്കത്തിനെ പട്ടാമ്പി സീറ്റിൽ മത്സരിപ്പിക്കാനാണ്‌ കോൺഗ്രസ്‌ നേതൃത്വം തീരുമാനിച്ചത്‌. ഇതോടെ ഷൗക്കത്ത്‌ അനുകൂലികൾ മണ്ഡലത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പട്ടാമ്പി സീറ്റിൽ മത്സരിക്കാനില്ലെന്ന്‌ ആര്യാടൻ ഷൗക്കത്തും ഇന്നലെത്തന്നെ അറിയിച്ചിരുന്നു. പി സി വിഷ്ണുനാഥ് വട്ടിയൂര്‍കാവിലും ടി സിദ്ദീഖ് കല്‍പറ്റയിലും ആര്യാടന്‍ ഷൌക്കത്ത് പട്ടാമ്പിയിലും റിയാസ് മുക്കോളി തവനൂരിലും വി വി പ്രകാശ് നിലമ്പൂരിലും കല്ലട രമേശ് കുണ്ടറയിലും ജനവിധി തേടട്ടെ എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News