മുഖ്യമന്ത്രിയുടെ ധര്‍മടം മണ്ഡല പര്യടനം ഇന്ന് അവസാനിക്കും; നാളെ മുതല്‍ മറ്റുജില്ലകളില്‍

ധർമ്മടത്ത് ചരിത്ര വിജയം വിളംബരം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡല പര്യടനം ഇന്ന് സമാപിക്കും.

ഇന്ന് ആറ് കേന്ദ്രങ്ങളിലാണ് സ്വീകരണ പരിപാടികൾ. നാളെ മുതൽ മറ്റ് ജില്ലകളിലേക്ക് പ്രചരണത്തിനായി പോകുന്ന മുഖ്യമന്ത്രി ഇനി ഈ മാസം 30 നാണ് വീണ്ടും ധർമടത്ത് എത്തുന്നത്.

നവകേരളത്തിൻ്റെ നായകന് ചരിത്ര വിജയം സമ്മാനിക്കുമെന്ന ധർമ്മടത്തെ വോട്ടർമാരുടെ പ്രഖ്യാപനമായിരുന്നു മണ്ഡല പര്യടനത്തിൽ ഉടനീളം മുഴങ്ങിക്കേട്ടത്. ആവേശം അലതല്ലുന്ന സ്വീകരണ പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി.

പര്യടനത്തിൻ്റെ അവസാന ദിനത്തിൽ ആറ് കേന്ദ്രങ്ങളിലാണ് സ്വീകരണ പരിപാടികൾ. യുഡിഎഫ് സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിക്കുന്നതിന് മുന്നേ മണ്ഡലം പര്യടനം പൂർത്തിയാക്കി പ്രചരണത്തിൽ വ്യക്തമായ മേധാവിത്വം സ്ഥാപിക്കുകയാണ് എൽ ഡി എഫ്. ബുധനാഴ്ച മുതൽ മറ്റ് ജില്ലകളിലേക്ക് പ്രചരണത്തിനായി പോകുന്ന പിണറായി ഈ മാസം 30 ന് ധർമ്മടത്ത് തിരിച്ചെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News