ഇരിക്കൂറില്‍ എ ഗ്രൂപ്പ് ഇടഞ്ഞ് തന്നെ; ഇന്ന് സമാന്തര കണ്‍വെഷന്‍; വിമത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചക്കും

ഇരിക്കൂറിൽ ഇന്ന് കോൺഗ്രസ്സ് എ ഗ്രൂപ്പിന്‍റെ സമാന്തര കൺവെൻഷൻ. ഒദ്യോഗിക സ്ഥാനാർത്ഥി സജീവ് ജോസഫിനെതിരെ വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും. അതേ സമയം അനുനയ ശ്രമങ്ങളുമായി എം എം ഹസ്സനും കെ സി ജോസഫും ഇന്ന് ഇരിക്കുറിൽ എത്തും.

ഇരിക്കൂറിൽ ഇടഞ്ഞു നിൽക്കുന്ന എ ഗ്രൂപ്പ് നേതാക്കളെ ഉമ്മൻ ചാണ്ടിയും എ കെ ആൻ്റണിയും ഫോണിൽ വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനെ തുടർന്നാണ് യു ഡി എഫ് കൺവീനർ എം എം ഹസ്സനും കെ സി ജോസഫും നേരിട്ട് ഇരിക്കൂറിലേക്ക് എത്തുന്നത്.

സോണി സെബാസ്റ്റ്യൻ തുടങ്ങിയ എ ഗ്രൂപ്പ് നേതാക്കളുമായി രാവിലെ ചർച്ച നടത്തും.ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് എ ഗ്രൂപ്പ് ഇരിക്കൂറിൽ സമാന്തര കൺവെൻഷൻ വിളിച്ചു ചേർത്തിരിക്കുന്നത്. അതിന് മുൻപായി സമവായമുണ്ടാക്കാനാണ് ശ്രമം.

എ ഗ്രൂപ്പിൻ്റെ സമാന്തര കൺവെൻഷനിൽ ബൂത്ത് പ്രസിഡണ്ടുമാർ മുതലുള്ള ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും. പരമാവധി ഭാരവാഹികളെ പങ്കെടുപ്പിച്ച് ഗ്രൂപ്പിൻ്റെ ശക്തി പ്രകടനമായി കൺവെൻഷൻ മാറ്റാനാണ് തീരുമാനം.

രാവിലെ പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ കൺവെൻഷനിൽ വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും. ഖുധനാഴ്ച പേരാവൂരിലും വ്യാഴാഴ്ച കണ്ണൂരിലും എ ഗ്രൂപ്പ് സമാന്തര കൺവെൻഷൻ വിളിച്ചിട്ടുണ്ട്. എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യന് സീറ്റ് നൽകാതെ കെ സി വേണുഗോപാലിൻ്റെ നോമിനിയായ സജീവ് ജോസഫിന് സീറ്റ് നൽകിയതിന് എതിരെയാണ് എ ഗ്രൂപ്പിൻ്റെ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here