നെയ്യാറ്റിന്‍കര സനലിന് സീറ്റില്ല; ഡിസിസി അംഗങ്ങള്‍ ഉള്‍പ്പെടെ രാജി പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രവര്‍ത്തകരും നേതാക്കളും തുടക്കമിട്ട പ്രതിഷേധത്തിന് അവസാനമില്ല. തിരുവനന്തപുരം ജില്ലയില്‍ ഡിസിസി പ്രസിഡണ്ട് നെയ്യാറ്റിന്‍കര സനലിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാറശാല വിജയന്‍ ഡിസിസി അംഗത്വം രാജിവച്ചു.

നെയ്യാറ്റിന്‍കര സനലിന് പകരം അന്‍സജിതയ്ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. 25 വര്‍ഷം ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നിട്ടും ഒന്നും ചെയ്യാന്‍ ക‍ഴിയാത്ത വ്യക്തിക്കാണ് ഇപ്പോള്‍ സീറ്റ് നല്‍കിയിരിക്കുന്നതെന്നും നെയ്യാറ്റിന്‍കര സനല്‍ അനുകൂലികള്‍ പറയുന്നു.

പ്രതിഷേധം കൂടുതല്‍ ശക്തമാകുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസ് വിടുമെന്നും മണ്ഡലം, ബ്ലോക്ക്‌ കമ്മിറ്റികളിൽ നിന്നും നിരവധി പേർ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സനല്‍ അനുകൂലികള്‍ പറഞ്ഞു.

ഡിസിസി യിലെ ഉന്നതർ തന്നെ കോൺഗ്രസ്‌ വിടാനുള്ള സാധ്യത തള്ളികളയാൻ കഴിയില്ല. ആസ്ഥാനമായ ഇന്ദിരാ ഭവൻ പോലും ബാർബർ ഷോപ്പ് ആയി മാറിയിരിക്കുകയാണ്. അഞ്ച് ടേൺ ജില്ലാപഞ്ചായത്ത് മെമ്പർ ആയിട്ടും ഒന്നും ചെയ്യാത്തവർ ഇപ്പോൾ സ്ഥാനാർഥി ആയെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News