പുതിയ നയവുമായി ഗൂഗിള്‍; യൂട്യൂബ് വരുമാനം കുറയുമോ?

ഒരു കാലത്ത് അധിക വരുമാനത്തിനായി യൂട്യൂബ് ചാനലിനെ ആശ്രയിച്ചവർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ വ്ലോഗ്ഗിങ് ഒരു തൊഴിലാക്കിയവർ നിരവധിയാണ്. കോറോണയും ലോക്ഡൗണും പതിനായിരക്കണക്കിന് യൂട്യൂബ് ചാനലുകളാണ് നിരവധി പ്രാദേശിക ഭാഷകളിൽ പലതരം വിഷയങ്ങളുമായി പൊന്തി വന്നിരിക്കുന്നത്. 4000 മണിക്കൂർ വാച്ച് ടൈമും 1000 സബ്ക്രൈബ്ഴ്സും ഇപ്പോൾ ആർക്കും ഒരു പുത്തരി അല്ലാതെ ആയി കഴിഞ്ഞു . പോരാത്തതിന് പലർക്കും ഇപ്പോൾ ഒന്നിലധികം ചാനലുകളും ഉണ്ട് മറ്റു ചിലർക്ക് കുടുംബത്തിൽ ഉള്ള എല്ലാവർക്കും ഒരു യൂട്യൂബ് ചാനൽ എന്ന മുദ്രാവാക്യമാണ്.

താമസിയാതെ യൂട്യൂബിൽ നിന്നുള്ള വരുമാനം അല്പം കുറയാൻ സാധ്യത ഉണ്ടാകും എന്ന മട്ടിൽ ആണ് കാര്യങ്ങൾ. അതിനു പ്രധാന കാരണം പുതിയ ടാക്സ് ‌സമ്പ്രദായം ആണ്. യുഎസിന് പുറത്തുള്ള യൂട്യൂബര്‍മാരിൽ നിന്ന് നികുതി ഈടാക്കാൻ യൂട്യൂബ് തീരുമാനിച്ചിരിക്കുന്നതിനാൽ ആണിത്. യുഎസിനു വെളിയിൽ ഉള്ള യൂട്യൂബേഴ്സിൽ നിന്നാണ് തുടക്കത്തിൽ നികുതി ഈടാക്കുക. കാഴ്ചക്കാരിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ആനുപാതികമായിട്ടായിരിക്കും നികുതി.

എന്ന് മുതൽ ഈ നികുതി ബാധകമാകും എങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ ?

ഇനി നമ്മൾ നികുതി കൊടുക്കില്ല എന്ന വാശി ഉണ്ടെങ്കിലും നടക്കില്ല കാരണം നമ്മുടെ നികുതി ആയി ബന്ധപ്പെട്ട കാര്യങ്ങൾ 2021 മെയ് 31 നു മുൻപായി അതാത് ചാനലിന്റെ ആഡ്സെൻസിൽ രേഖപ്പെടുത്തണം. വ്യക്തിയുടേത് ആയാലും ഒരു ബിസിനെസ്സ് സ്ഥാപനത്തിന്റെ ആയാലും ഇത് ബാധകം ആണ്. അല്ലാത്ത പക്ഷം 24 % മുതൽ മുകളിലേക്ക് അകെ ഉള്ള വരുമാനത്തിൽ നിന്നും കട്ട് ചെയ്യും എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ളവരും യൂട്യൂബ് പാർട്ണർ ആയിട്ടുള്ളവർക്കും ഈ അറിയിപ്പ് ഇമെയിൽ ആയി ലഭിച്ചിട്ടുണ്ട്.

ഒപ്പം അതാത് ചാനെലുകളുടെയും ആഡ്സെൻസ് അക്കൗണ്ടുകളുടെയും മുകളിൽ നോട്ടിഫിക്കേഷൻ ആയും കാണിക്കുന്നുണ്ട്. MCN ആയി കണക്ട് ചെയ്തിട്ടുള്ളവർക്കും ബാധകമാണ്. നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും നികുതി നിര്‍ത്തലാക്കാനും ഒക്കെ യൂട്യൂബിൻെറ മാതൃ കമ്പനിയായ ഗൂഗിളിന് അധികാരമുണ്ടായിരിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.അതുപോലെ വിവിധ രാജ്യങ്ങളിൽ വിവിധ നികുതി നിരക്കായിരിക്കും ഈടാക്കുക. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ 30 ശതമാനത്തോളം ആയി നികുതി ഉയര്‍ന്നേക്കാം എന്ന് സൂചനയുണ്ട്. എന്തായാലും ഇത്രയധികം നികുതി ചുമത്തുന്നതിനെതിരെ യൂട്യൂബർമാർക്കു പ്രതിഷേധം ഉണ്ടെങ്കിലും അനുസരിക്കാതെ നിവർത്തിയില്ലലോ.

ജിന്‍സ് തോമസ്
സെെബര്‍ ജേര്‍ണലിസ്റ്റ് ആന്‍റ് ലോയര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News