നേമത്ത് ആരുവന്നാലും എല്‍ഡിഎഫ് ജയിക്കും; ആത്മവിശ്വാസമുണ്ടെങ്കില്‍ മുരളീധരന്‍ എംപി സ്ഥാനം രാജിവെച്ച് മത്സരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍

നേമത്ത് ആരുവന്ന് മത്സരിച്ചാലും എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.

കഴിഞ്ഞ തവണ ആവര്‍ത്തിച്ച് അതേ തന്ത്രം ആവര്‍ത്തിച്ച് ബിജെപിയെ സഹായിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് നീക്കം കഴിഞ്ഞ തവണ നേമത്ത് നടപ്പിലാക്കിയ തന്ത്രം ഇത്തവണ മലമ്പുഴയില്‍ ആവര്‍ത്തിക്കാനാണ് നീക്കം. യുഡിഎഫും ജമാഅത്തെ ഇസ്ലാമിയുമായുള്ള പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്ട പറഞ്ഞു.

എല്‍ഡിഎഫിന് സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പാണ് എന്നാല്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ക്ക് പുറകെ പോകാന്‍ തയ്യാറല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി എപ്പോഴും പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് വി ശിവന്‍കുട്ടി.

മുരളീധരന് ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ എംപി സ്ഥാനം രാജിവച്ച തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാവണം ഒരുകാല്‍ ലോക്‌സഭയിലും ഒരുകാല്‍ നിയമസഭയിലും എന്ന നിലപാട് ശരിയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍.

ലതികാ സുഭാഷ് കോണ്‍ഗ്രസിലെ സാധാരണ വനിതാ നേതാവല്ല അവര്‍ക്ക് പോലും സീറ്റ് കണ്ടെത്താന്‍ സാധിച്ചില്ല തുടര്‍ച്ചയായ അവഗണനയാണ് വിഷയമെന്നും കഠിന ഹൃദയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ മൊട്ടയടിച്ചതുകൊണ്ട് എന്ത് കാര്യമെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

87 മുതല്‍ പാര്‍ട്ടി ജയിച്ചുവരുന്ന സീറ്റാണ് കുറ്റ്യാടിയെന്നും കഴിഞ്ഞ തവണ നഷ്ടപ്പെട്ടു മണ്ഡലം തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് കേരളാ കോണ്‍ഗ്രസ് വിട്ടുനല്‍കിയത് കുറ്റ്യാടി ഇപ്പോള്‍ ഉറച്ച സീറ്റായെന്നും കോടിയേരിബാലകൃഷ്ണന്‍ പറഞ്ഞു.

ഒരാള്‍ക്ക് രണ്ടു സീറ്റില്‍ മത്സരിക്കാം പക്ഷെ തോല്‍ക്കുന്ന രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നതെന്തിനെന്നും കെ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടിയേരി പറഞ്ഞു. കെസുധാകരന് പോലും പ്രതീക്ഷ നഷ്ടപ്പെട്ടാന്‍ കോണ്‍ഗ്രസിന്റെ അവസ്ഥയെന്താണെന്നും കോടിയേരി ചോദിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് വീതംവയ്പ്പിനെതിരെ ഇന്ന് കെ സുധാകരന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പ്രത്യാശ നഷ്ടപ്പെട്ടുവെന്നും തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം കെപിസിസി നേതാക്കളായിരിക്കുമെന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News