ഇരിക്കൂറില്‍ നടന്നത് കെസി വേണുഗോപാലിന്‍റെ ഗൂഢാലോചന; രൂക്ഷവിമര്‍ശനവുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍

ഇരിക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍.

ഇരിക്കൂറില്‍ നടന്നത് കെസി വേണുഗോപാലിന്‍റെ ഗൂഢാലോചനയെന്നും ജോഷി കണ്ടത്തില്‍. കെസി വേണുഗോപാല്‍ ചെയ്യുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടിയുള്ള പരിപാടികളാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

കെ സുധാകരന്‍റെ അഭിപ്രായം കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണെന്നും കെസുധാകരനെ അവഗണിച്ച് കണ്ണൂരിലെ കോണ്‍ഗ്രസിന് മുന്നോട്ടുപോവാന്‍ ക‍ഴിയില്ലെന്നും ജോഷി കണ്ടത്തില്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News